Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:06 AM GMT Updated On
date_range 4 May 2022 12:06 AM GMTവടകര താലൂക്കിൽ മുഖം മിനുക്കി 24 റേഷൻ കടകൾ
text_fieldsbookmark_border
വടകര: വടകര താലൂക്കിൽ 24 റേഷൻ കടകൾക്ക് പുതിയ മുഖം. പഴഞ്ചൻ റേഷൻ കടകൾക്ക് പകരം ബ്രാൻഡ് ചെയ്ത കടകൾക്ക് സർക്കാർ രൂപം നൽകിയിരുന്നെങ്കിലും പല റേഷൻ കടകളും പെയിന്റ് ചെയ്ത് വൃത്തിയാക്കിയതൊഴിച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ പിറകോട്ടായിരുന്നു. വടകര താലൂക്കിൽ 54 റേഷൻ കടകൾ പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലുമാണ്. പഴയ കൺട്രോൾ സംവിധാനത്തിൽ അരിയും മൈദയും കിട്ടിയിരുന്ന കാലത്ത് തുടങ്ങിയ റേഷൻ കടകളാണ് മിക്കയിടത്തും ഉള്ളത് .ഇത്തരത്തിൽ ശോച്യാവസ്ഥയിലായ കെട്ടിടങ്ങളാണ് മാറ്റി പുതിയ മുഖം നൽകുന്നത്. 215 റേഷൻ കടകളാണ് താലൂക്കിലുള്ളത്. പടിപടിയായി മുഴുവൻ റേഷൻ കടകളും ഹൈടെക് ആക്കാനാണ് ശ്രമം നടക്കുന്നത്. കടകളുടെ സൗകര്യം 300 സ്ക്വയർ ഫീറ്റിന് മുകളിൽ വേണമെന്നാണ് നിർദേശം. കോൺക്രീറ്റ് തറകളിലും ചുമരിന്റ പാതിവരെയും ടൈൽ പാകി ഭക്ഷ്യധാന്യങ്ങൾ വൃത്തിയോടെ സൂക്ഷിക്കണമെന്ന് അധികൃതർ റേഷൻ കടക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പല റേഷൻ കടകളിലും ബില്ലിങ് അളവു തൂക്ക മെഷീനുകൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. ആളുകൾക്ക് കാണത്തക്കവിധത്തിൽ ഇവ വെക്കാനും പുതുതായി നവീകരിക്കുന്ന കടകളിൽ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ വാങ്ങാനും സൗകര്യമൊരുക്കുന്നുണ്ട്. കുനിഞ്ഞ് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കി ഉയരത്തിൽ ഭിത്തി നിർമിച്ചാണ് അരി അടക്കമുള്ളവ കൈമാറുന്നത്. താലൂക്കിൽ തിരുവള്ളൂരിൽ ആദ്യമായി മെഷീനിൽ വിരൽ പതിയാത്തവർക്ക് പ്രത്യേക സ്കാനർ വഴി കണ്ണിന്റെ റെറ്റിനയിലൂടെ ഉപഭോക്താവിനെ തിരിച്ചറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. എടച്ചേരി തലായിൽ ടോക്കൻ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും വ്യാപിപ്പിക്കാനാണ് ശ്രമം. താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവന്റ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ നിരന്തര ഇടപെടൽ റേഷൻ കടകളുടെ നവീകരണത്തിന് നടന്നു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story