Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാതയോരത്ത്​ 250...

ദേശീയപാതയോരത്ത്​ 250 ലേറെ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
കോഴിക്കോട്: ദേശീയപാത ബൈപാസിന്​ സമീപം ഒഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി. വെങ്ങളം-രാമനാട്ടുകര ബൈപാസിൽ തൊണ്ടയാടിനും പാലാട്ട് കാവിനും ഇടയിൽ കൊട മാളിക്കുന്നിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്​ തിങ്കളാഴ്ച പറമ്പ് അളക്കുന്നതിനായി കാട്​ വെട്ടിത്തെളിച്ചപ്പോൾ തെങ്ങിന്റെ ചുവട്ടിൽ കുറച്ച്​ വെടിയുണ്ട കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് എത്തി ചൊവ്വാഴ്ച പരിശോധിച്ചപ്പോഴാണ് കൂടുതൽ ഉണ്ടകൾ കവറിൽ പൊതിഞ്ഞ് പെട്ടിയിൽ സൂക്ഷിച്ച നിലയിൽ കണ്ടത്​. ബ്രിട്ടീഷ്​ നിർമിതിയടക്കം മൊത്തം 266 ഉണ്ടകൾ ക​ണ്ടെടുത്തു. മെഡിക്കൽ കോളജ്​ പൊലീസ്​ അന്വേഷണം തുടങ്ങി. വിദഗ്​ധ പരിശോധനക്ക് ശേഷമെ വ്യക്തതയുണ്ടാവുവെന്ന് പൊലീസ് അറിയിച്ചു. ഇത്രയധികം ഉണ്ടകൾ കണ്ടെത്തുന്നത്​ അപൂർവമാണ്​. വെടിവെപ്പ്​ പരിശീലനം നടത്തിയ ഓട്ട വീണ പ്ലൈവുഡ് ഷീറ്റും സ്​ഥലത്ത്​ കണ്ടെത്തി. പെട്ടിയിൽ നിന്ന്​ രണ്ട്​ ഉണ്ട എടുത്തുമാറ്റി ഒരെണ്ണം ഉപയോഗിച്ച നിലയിലാണ്​. പൊലീസ്​, റൈഫിൾ ക്ലബ്​ അംഗങ്ങൾ എന്നിവർ പരിശീലിക്കുന്ന പോയന്‍റ്​ 22 തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ്​ കിട്ടിയത്​. ലൈസൻസുള്ളവർ പരിശീലിക്കുന്നയിനമാണിതെങ്കിലും ഒന്നിച്ച്​ ലഭിച്ചതിനാൽ പൊലീസ്​ ഗൗരവത്തിലെടുത്തിട്ടുണ്ട്​. ഉണ്ടകൾ 180 മീറ്റർ ദൂരം വരെ വെടിയുതിർക്കാൻ പറ്റുന്ന തോക്കിലിടുന്നവയാണ്​. സിറ്റി ക്രൈംബ്രാഞ്ച് അസി.കമീഷണർ അനിൽ ശ്രീനിവാസ്​, എസ്.ഐ പി.കെ. പൗലോസ്, മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു ​ എന്നിവർ സ്ഥല​ത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story