Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:08 AM GMT Updated On
date_range 23 Nov 2021 12:08 AM GMTകെ റെയിൽ: വടകരയിൽ നഷ്ടമാവുന്നത് 33 ഹെക്ടർ ഭൂമിയും മുന്നൂറോളം വീടുകളും
text_fieldsbookmark_border
വടകര: കെ റെയിൽ നിർമാണത്തിൻെറ ഭാഗമായി വടകര മേഖലയിൽ നഷ്ടമാവുന്നത് 33 ഹെക്ടർ ഭൂമിയും 300ഓളം വീടുകളും. അഴിയൂർ മുതൽ മൂരാട് വരെയുള്ള ദേശീയപാതയോട് ചേർന്ന് ഭൂമി നഷ്ടമായവരുടെ ബാക്കിയായ ഭൂമിയും വികസനത്തിൻെറ ഭാഗമായി നഷ്ടമാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കെ റെയിലിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ മുക്കാൽ ഭാഗവും സ്വകാര്യഭൂമിയാണ്. ജില്ലയിൽ 115 ഹെക്ടർ ഭൂമിയും 3000ത്തോളം വീടുകളെയും ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുതൽ. വീടുകൾ, സ്കൂളുകൾ, നെൽവയലുകൾ, കണ്ടൽക്കാടുകൾ, ആരാധനാലയങ്ങൾ തുടങ്ങി വാണിജ്യകേന്ദ്രങ്ങളെയും ബാധിക്കും. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകിയ ജനങ്ങൾ കെ റെയിൽ പദ്ധതിക്കും ഇരയാവും. ചോറോട് മുതൽ കൈനാട്ടിവരെ 12 കുടുംബങ്ങൾക്ക് രണ്ട് പദ്ധതികൾക്കുമായി സ്ഥലം വിട്ടുനൽകേണ്ട അവസ്ഥ നിലനിൽക്കുന്നുണ്ട്. ദേശീയപാതക്ക് സ്ഥലം വിട്ടുനൽകി മിച്ചമുള്ള സ്വന്തം ഭൂമിയിൽ വീട് നിർമിച്ചവരും വീടിനോട് ചേർന്നുള്ള ഭൂമി സ്വന്തമാക്കി വീട് വെക്കാൻ ഉദ്ദേശിക്കുന്നവരുടെ ഭൂമിയും അലൈൻമൻെറിൽ ഉൾപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതികപ്രശ്ങ്ങൾ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും കെ -റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാനസർക്കാർ. വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോഴും ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് സർവേ നടപടികൾ അധികൃതർ തുടരുകയാണ്. 2013ലെ ഭൂമി പുനരധിവാസ നിയമപ്രകാരം മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയുള്ളൂവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story