പ്രീ പ്രിൻറഡ് രസീത് വഴിമാറുന്നു; തദ്ദേശ സ്ഥാപനങ്ങളിൽ പ്രിൻറൗട്ടുകൾക്ക് എ4 ഷീറ്റുകൾ
text_fieldsകാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫിസിൽനിന്ന് നൽകുന്ന പ്രീ പ്രിൻറഡ് രസീതുകൾ എ4 ഷീറ്റുകൾക്കു വഴിമാറുന്നു. പ്രിൻറൗട്ടുകൾക്ക് ഏകീകൃത സ്വഭാവവും രൂപവും കൈവരുന്നതിനും കൂടുതൽ പൗരസൗഹാർദമായി സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുമാണ് എ4 ഷീറ്റുകളിൽ പ്രിൻറ് നൽകാൻ സർക്കാർ അനുമതി നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) ഇൻറഗ്രേറ്റഡ് ലോക്കൽ ഗവൺമൻെറ് മാനേജ്മൻെറ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) എന്ന സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തത്.
ഈ സമഗ്ര സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതോടെ മൂന്നു തരത്തിലുള്ള രസീതുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫിസിൽനിന്ന് വിതരണം ചെയ്യുക. പണമടച്ചതിനുള്ള കൈപ്പറ്റ് രസീത് (ക്യു.ആർ കോഡ് സഹിതം), അപേക്ഷകൾക്കുള്ള കൈപ്പറ്റ് രസീത്, അപേക്ഷകളിലെ ന്യൂനതകൾ അറിയിച്ചുകൊണ്ടുള്ള ഡെഫിഷ്യൻസി ലെറ്റർ എന്നിവയാണിവ. ഇവയുടെ പ്രിൻറൗട്ടുകൾ എ4 പേപ്പറിൽ നൽകുന്നതിന് ഐ.കെ.എം എക്സിക്യൂട്ടിവ് ഡയറക്ടറാണ് സർക്കാറിനോട് അനുമതി തേടിയത്.
ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍, പേരുചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശസ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ ഈ സോഫ്റ്റ്വെയർ വഴി അപേക്ഷ അയക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്. കോവിഡ്-19ൻെറ പശ്ചാത്തലത്തിലാണ് ഈ സംവിധാനം നടപ്പാക്കുന്നത് സർക്കാർ വേഗത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.