Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 12:00 AM GMT Updated On
date_range 27 Nov 2021 12:00 AM GMTസി.പി.എം നേതാവിെൻറ വിവാദ പരാമർശം: 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് നോട്ടീസ്
text_fieldsbookmark_border
സി.പി.എം നേതാവിൻെറ വിവാദ പരാമർശം: 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് നോട്ടീസ് കുറ്റിക്കാട്ടൂർ: പ്രസംഗത്തിൽ വിവാദ പരാമർശം നടത്തിയതിന് സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീനാണ് അഡ്വ. ഷമീം പക്സാൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്. പ്രസംഗം തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കിയതായും സമൂഹത്തിൽ മതിപ്പ് നഷ്ടമാകുന്നതിനിടയാക്കിയെന്നും നോട്ടീസിൽ പറയുന്നു. ദലിത് സമൂഹത്തെ അപമാനിക്കുന്ന പരാമർശവും പ്രസംഗത്തിലുള്ളതായി നോട്ടീസിൽ പറയുന്നു. നിയമ നടപടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചത്. നവംബർ 17 ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് സി.പി.എം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ പി.കെ. പ്രേംനാഥ് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇതിനെതിരെ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story