Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:05 AM GMT Updated On
date_range 10 Dec 2021 2:33 AM GMTപാൽ ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കും ക്ഷീര സംഘങ്ങളെ ശാക്തീകരിക്കും: മന്ത്രി ജെ ചിഞ്ചു റാണി
text_fieldsbookmark_border
കുറ്റ്യാടി: പാലുൽപാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും കുന്നുമ്മൽ ബ്ലോക്ക് ക്ഷീര കർഷക സംഗമവും വേളം പൂളക്കൂലിൽ നിർവഹിക്കുകയായിരുന്നു അവർ. പാലുൽപാദനം വർധിപ്പിക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. അതിൻെറ ഭാഗമായിട്ടാണ് ക്ഷീരഗ്രാമം പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
മുഴുവൻ പാലുൽപാദക സംഘങ്ങളെയും ശാക്തീകരിക്കും. എല്ലാ ബ്ലോക്കുകളിലും മൃഗപരിപാലനത്തിന് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്ഷീര വികസന ഡയറക്ടർ വി.പി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, വേളം പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് ബാബു കാട്ടാളി, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. റീത്ത, ജില്ല പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം സി.എം. യശോദ, വേളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. മുജീബ് റഹ്മാൻ , ടി. വി. കുഞ്ഞിക്കണ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. ദിനേശൻ ,വി.എം. ചന്ദ്രൻ ,കെ.പി. പവിത്രൻ , ഇ.കെ. കാസിം, കെ.കെ. നാരായണൻ ,മാണിക്കോത്ത് നാരായണൻ ,കെ.കെ. മുഹമ്മദ്, ടി.വി. ഗംഗാധരൻ ,കെ.ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ഡയറി എക്സിബിഷൻ, ഗോ സുരക്ഷ ക്യാമ്പ്, ക്ഷീര വികസന സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ , സമ്മാനവിതരണം എന്നിവ നടത്തി. ക്ഷീര വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഡയറി എക്സിബിഷൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. സൂപ്പി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story