104 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
text_fieldsനാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിവിധ കടകളിൽനിന്ന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 104 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ശനിയാഴ്ച പഞ്ചായത്തിലെ 10 വ്യാപാരസ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഇവരിൽനിന്ന് 35,500 രൂപ പിഴ ഈടാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക, പ്ലാസ്റ്റിക് കത്തിക്കുക തുടങ്ങി നിയമലംഘനം നടത്തിയ 30 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പഞ്ചായത്ത് വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ടീം ലീഡർ ശശിധരൻ നെല്ലോളി, കെ.പി. രാധാകൃഷ്ണൻ (ശുചിത്വമിഷൻ), ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ്, കെ.കെ. ശ്രീജിത്ത്, ബി.എസ്. വിബിൻലാൽ, സിജു പീറ്റർ, സുനിൽ ജെഫ്രി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.