11 മണിക്കൂർ കടലിൽ; വീടണഞ്ഞിട്ടും നടുക്കം മാറാതെ ബാലചന്ദ്രൻ
text_fieldsകുറ്റ്യാടി: മുംബൈ ബാർജ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് വീടണഞ്ഞിട്ടും നടുക്കം മാറാതെ ബാലചന്ദ്രൻ. ടൗെട്ട ചുഴലിക്കാറ്റിൽപെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ മാത്യൂ അസോസിയേറ്റ്സിെൻറ ബാർജിൽ സൂപ്പർവൈസറാണ് കാവിലുമ്പാറ പൂതംപാറ പാറയിൽ പി.എൻ. ബാലചന്ദ്രൻ (60). ഒ.എൻ.ജി.സിയുടെ കരാർ ജോലികൾ ഏറ്റെടുത്തിരുന്നത് മാത്യൂ ആൻഡ് കമ്പനിയാണ്. 261 പേരാണ് മുങ്ങിയ ബാർജിൽ ഉണ്ടായിരുന്നത്.
കൊടുങ്കാറ്റ് ഉണ്ടാകുെമന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഒ.എൻ.ജി.സി അത്ര കാര്യമാക്കിയിരുന്നില്ലത്രെ. നൂറു കിലോമീറ്റർ വരെ വേഗത്തിലായിരുന്നു കാറ്റ്. കഴിഞ്ഞ 17ന് വൈകീട്ട് അഞ്ചരക്കുണ്ടായ കാറ്റിൽ കപ്പലിെൻറ അൺമാൻ പ്ലാറ്റ്ഫോം ഇടിച്ച് ബാർജ് തകരുകയാണുണ്ടായത്. ഇതോടെ മുങ്ങുന്ന ബാർജിൽനിന്ന് ലൈഫ്ജാക്കറ്റുമായി കടലിൽ ചാടുകയായിരുന്നെന്ന് ബാലചന്ദ്രൻ പറഞ്ഞു.
ചാടിയവരിൽ 18 പേർ ഒന്നിച്ച് ചെയിൻജാക്കറ്റിൽ പിടിച്ചാണ് രാവുമുഴുവൻ കഴിച്ചുകൂട്ടിയത്. കുറച്ചുനേരം കഴിഞ്ഞ് ആറു പേരെ കാണാതായി. പിറ്റേന്ന് പുലർച്ചക്ക് നാവികസേനയുടെ െഎ.എൻ.എസ് കൊച്ചിൻ എന്ന കപ്പൽ എത്തിയതോടെയാണ് ജീവൻ തിരിച്ചുകിട്ടിയത്. അവർ ഭക്ഷണവും തന്നു.
ഉടുവസ്ത്രം ഒഴികെയെല്ലാം നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായി ആറുമാസം കപ്പലിലും ബാർജിലുമായി കഴിയേണ്ടതിനാൽ ലെഗേജ് മുഴുവൻ കപ്പലിലായിരുന്നു സൂക്ഷിച്ചിരുന്നത് -രാമചന്ദ്രൻ പറഞ്ഞു. 17 വർഷമായി മാത്യൂ ആൻഡ് കമ്പനിയിൽ ജോലിചെയ്യുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.