കോഴിക്കോട് മെഡിക്കൽ കോളജിൽ 13,000 ലിറ്റർ ഓക്സിജൻ പ്ലാൻറ്; ആദ്യഘട്ടത്തിൽ നിറച്ചത് 4,500 ലിറ്റർ
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജ് പി.എം.എസ്.വൈ കോവിഡ് ആശുപത്രിയില്‍ സ്ഥാപിച്ച 13,000 ലിറ്റര്‍ ഓക്സിജന്‍ ടാങ്ക് കമീഷന് ചെയ്തു. ആദ്യഘട്ടത്തിൽ 4500 ലിറ്റർ ഓക്സിജൻ നിറച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ടാങ്ക് സ്ഥാപിച്ചത്.
കലക്ടർ സാംബശിവ റാവുവിെൻറ നേതൃത്വത്തിൽ പി.കെ. സ്റ്റീൽസ് കമ്പനിയിലെ ഓക്സിജൻ പ്ലാൻറ് മേയ് ഒമ്പതിനാണ് മെഡിക്കൽ കോളജിൽ സ്ഥാപിച്ചത്. പിറകെ ഓക്സിജൻ പ്ലാൻറും ആശുപത്രിയിലെ കിടക്കകളുടെ ഓക്സിജൻ ലൈനുകളും തമ്മിൽ ബന്ധിപ്പിക്കൽ പൂർത്തിയാക്കിയതോടെ പ്ലാൻറ് പൂർണസജ്ജമായെന്ന് അധികൃതർ അറിയിച്ചു.
ആദ്യം പരീക്ഷണാർഥത്തിൽ ഓക്സിജൻ കയറ്റിവിട്ട് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. ഇതിന് 500 ലിറ്റർ ഓക്സിജനാണ് ഉപയോഗിച്ചത്. അതിനുശേഷമാണ് പ്ലാൻറിൽ 4500 ലിറ്റർ ഓക്സിജൻ നിറച്ചത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഏഴ് ദിവസം കൊണ്ടാണ് 13,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്സിജന്‍ ടാങ്ക് സജ്ജീകരിച്ചത്. ഇതുവഴി ആശുപത്രിയിലെ 400 കിടക്കകളിലേക്ക് ഓക്സിജന്‍ ലഭ്യമാവും. കോവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് ഒരുക്കിയ പി.എം.എസ്.എസ്.വൈ ബ്ലോക്കില്‍ ഓക്സിജന്‍ മതിയാവാതെ വരുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ടാങ്ക് സ്ഥാപിച്ചത്.
25 ലക്ഷം രൂപ വിലവരുന്ന പ്ലാൻറിനൊപ്പം വേപ്പറൈസേഷൻ ഉപകരണങ്ങളും പി.കെ സ്റ്റീൽസ് മെഡിക്കൽ കോളജിന് കൈമാറിയിട്ടുണ്ട്. നിലവിൽ ഒരു ഓക്സിജൻ പ്ലാൻറ് ഉണ്ടെങ്കിലും അത് ആശുപത്രിയിലെ ആവശ്യങ്ങൾക്ക് തികയാത്ത സാഹചര്യത്തിലാണ് പുതുതായി പ്ലാൻറ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
ഓക്സിജൻ ആവശ്യമുള്ള കോവിഡ് സി കാറ്റഗറി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെയാണ് ജില്ലയിൽ ഓക്സിജൻ അഭാവം അനുഭവപ്പെട്ടുതുടങ്ങിയത്. മെഡിക്കൽ കോളജിലെ പ്ലാൻറിൽ 11,000 ലിറ്റർ ഓക്സിജൻ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. ഇത് മെഡിക്കൽ കോളജിലെയും ജില്ല കോവിഡ് ആശുപത്രിയിലെയും ആവശ്യങ്ങൾക്ക് തികയില്ല.
ജില്ല കോവിഡ് ആശുപത്രിയിൽ 550 കിടക്കകളാണ് ഒരുക്കുന്നത്. തയാറായിക്കഴിഞ്ഞ 400 കിടക്കകൾക്കും ഓക്സിജൻ ലൈൻ സൗകര്യമുണ്ട്. ഇവിടേക്കുള്ള ഓക്സിജൻ വിതരണത്തിന് മറ്റു വഴികൾ തേടേണ്ടിവന്നതോടെയാണ് പി.കെ സ്റ്റീൽസിെൻറ ഓക്സിജൻ പ്ലാൻറ് താൽക്കാലികമായി ഏറ്റെടുക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.
ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് പ്ലാൻറ് ഏറ്റെടുത്തത്. മെഡിക്കൽ കോളജിൽ പ്ലാൻറ് സ്ഥാപിക്കുന്നതിന് അടിത്തറ ഒരുക്കൽ ഉൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളും ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റിയാണ് സൗജന്യമായി പൂർത്തീകരിച്ചത്. പ്ലാൻറ് നിർമാതാക്കളായ ഐ.എൻ.ഒ.എക്സിെൻറ സഹകരണത്തോടെയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കോവിഡ് മഹാമാരി നിയന്ത്രണവിധേയം ആകുന്നതുവരെ പ്ലാൻറിെൻറ ഉത്തരവാദിത്തം മെഡിക്കൽ കോളജ് സൂപ്രണ്ടിനായിരിക്കുമെന്ന് ഉത്തരവിൽ കലക്ടർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.