എൻ.ഐ.ടി.സിയിൽ 1687 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി
text_fieldsചാത്തമംഗലം: ഹൈടെക് സംരംഭകത്വ സമീപനത്തോടുകൂടിയ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും തന്ത്രപ്രധാനമായ ആഹ്വാനമായ 'ജയ് അനുസന്ധൻ' വഴി ഇന്ത്യ മഹത്വവത്കരിക്കപ്പെടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ. എൻ.ഐ.ടി കോഴിക്കോട് 18-ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി ബിരുദധാരികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈനിലൂടെയായിരുന്നു പ്രഭാഷണം.
എൻ.ഐ.ടി ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൻ ഗജ്ജല യോഗാനന്ദ്, പത്മശ്രീ അവാർഡ് ജേതാവും മുൻ യു.ജി.സി ചെയർമാനുമായ ഡോ. വീരന്ദർ സിങ് ചൗഹാൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓപൺ എയർ തിയറ്ററിൽ നടന്ന 18ാമത് കോൺവൊക്കേഷനിൽ 1687 ബിരുദധാരികൾ ബിരുദം സ്വീകരിച്ചു.
ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിലെ സന്ദീപ് എസ്. സക്കറിയ 'ബാപ്പന ഗോൾഡ് മെഡൽ', 'പ്രഫ. അല്ലേശു കാഞ്ഞിരത്തിങ്കൽ സ്മാരക പുരസ്കാരവും അഞ്ജലി എസ്. മേനോൻ ബപാന ഗോൾഡ് മെഡലും നേടി. മികച്ച മാർക്ക് നേടിയവർക്ക് സ്വർണ മെഡലുകൾ നൽകി. ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. പി.എസ്. സതീദേവി, രജിസ്ട്രാർ കമാൻഡർ ഡോ. എം.എസ്. ഷാമസുന്ദര, ഡീൻ (അക്കാദമിക്) പ്രഫ. എസ്.എം. സമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.