താനൂരിൽ 1.72 കോടിയുടെ സ്വർണക്കവർച്ച
text_fieldsതാനൂർ: താനൂരിൽ സ്വർണ മൊത്ത വ്യാപാരിയുടെ 1.72 കോടി രൂപയുടെ സ്വർണം ബൈക്കിലും കാറിലുമായെത്തിയ സംഘം കവർന്നു.
കോഴിക്കോട്ടെ മൊത്ത വ്യാപാരിയായ പ്രവീൺ സിങ് രജ്പുതിന്റെ സ്വർണമാണ് കവർന്നത്. വിവിധ കടകളിൽ വിതരണത്തിനായി സ്വർണം കൊണ്ടുവന്ന പ്രവീൺ സിങ്ങിന്റെ ജീവനക്കാരൻ മഹേന്ദ്ര സിങ്ങിനെ പുതുതായി തുടങ്ങുന്ന കടയിലേക്ക് സ്വർണം ആവശ്യമുണ്ടെന്ന വ്യാജേന തെയ്യാലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തെയ്യാലയിൽ കാത്തുനിന്ന സംഘാംഗങ്ങളിലൊരാൾ മഹേന്ദ്ര സിങ്ങിനെ ബൈക്കിൽ വെള്ളച്ചാലിലേക്കെത്തിക്കുകയും അവിടെനിന്ന് കാറിൽ ഒഴൂർ ഭാഗത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
കാറിൽ കയറിയ ഉടൻ മഹേന്ദ്ര സിങ്ങിനെ സംഘം മർദിക്കാൻ തുടങ്ങി. ഇയാളെ റോഡിൽ ഉപേക്ഷിച്ച് സംഘം സ്വർണവുമായി കടന്നുകളയുകയായിരുന്നു. ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.