1990ലെ സ്റ്റാഫ് പാറ്റേൺ; ഉള്ളത് മൂന്നിെലാന്ന് ജീവനക്കാർ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ പ്രഫസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. സ്റ്റാഫ് പാറ്റേണിെൻറ മൂന്നിലൊന്ന് ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇത് ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയാണ്.
പ്രഫസർ തസ്തിക നാലു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. പ്രഫ. വി.പി. ശശിധരൻ പോയശേഷം വന്നയാൾ ദിവസങ്ങൾ മാത്രമാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. പിന്നീട് തസ്തികയിൽ ആളില്ലാതെ കിടക്കുകയാണ്. ഒരു പ്രഫസറും ഒരു അസോസിയേറ്റ് പ്രഫസറും മൂന്ന് െലക്ചറർമാരുമാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ വേണ്ടത്. അതിനു പകരം രണ്ട് അസോസിയേറ്റ് പ്രഫസർമാർ മാത്രമാണ് വിഭാഗത്തിൽ നിലവിലുള്ളത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസ്1990ൽ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരമാണ് രക്ത ബാങ്കുകളിൽ ഇപ്പോഴും ജീവനക്കാരെ നിയമിക്കുന്നത്. അതുപ്രകാരം ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ 64 ജീവനക്കാരാണ് വർഷം 20,000 രക്തദാതാക്കളുള്ള മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ആവശ്യമുള്ളത്. എന്നാൽ, 21 പേരാണ് നിലവിൽ രക്തബാങ്കിലുള്ളത്. രണ്ട് താൽക്കാലിക ജീവനക്കാരുമുണ്ട്.
രക്തമെടുക്കുന്ന ബ്ലീഡിങ് റൂമിൽ നാലുവീതം ജൂനിയർ ഡോക്ടർമാരും നഴ്സുമാരും രണ്ടു വീതം സോഷ്യൽ വർക്കർമാരും അറ്റൻഡർമാരുമാണ് ആവശ്യം. മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ജൂനിയർ ഡോക്ടർമാർ ഇല്ല. ഹൗസ് സർജൻമാരെ വെച്ചാണ് പ്രവർത്തിക്കുന്നത്. ഒരു നഴ്സാണുള്ളത്. സോഷ്യൽ വർക്കർമാർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം നേടിയവരാണ്. ഇവർ ഒരു വർഷം കഴിയുേമ്പാൾ കാലാവധി കഴിഞ്ഞ് പോയാൽ പിന്നീട് ആറുമാസത്തിനു ശേഷമാണ് പുതിയ നിയമനം നടക്കുക. പ്ലേറ്റ്ലെറ്റും പ്ലാസ്മയും വേർതിരിക്കുന്ന എഫർസിസ് യൂനിറ്റിൽ രണ്ട് നഴ്സുമാരും ഒരു അറ്റൻഡറുമാണ് ആവശ്യം. അറ്റൻഡർ ഉണ്ടെങ്കിലും നഴ്സുമാരില്ല. കോവിഡ് കാലത്ത് പ്ലാസ്മ ചികിത്സ തകൃതിയായി നടക്കുേമ്പാഴാണ് ഇൗ അവസ്ഥ.
വളരെക്കുറവ് ജീവനക്കാരുള്ളത് ലബോറട്ടറിയിലാണ്. നാല് ടെക്നിക്കൽ സൂപ്പർവൈസർ വേണ്ടിടത്ത് ഉള്ളത് ഒരാളാണ്. എട്ട് ടെക്നിക്കൽ അസിസ്റ്റൻറുമാർക്ക് പകരം ഒരാൾ. 13 ടെക്നീഷ്യൻമാർ വേണ്ടിടത്ത് ഒമ്പതു പേർ, നാല് അസിസ്റ്റൻറും അഞ്ച് അറ്റൻഡറും വേണ്ടിടത്ത് ഉള്ളത് ഓരോരുത്തർ വീതമാണ്. നാല് ഡോണർ ഓർഗനൈസർമാർ വേണം. ഇൗ തസ്തികയിൽ ആരുമില്ല. രണ്ട് അസോസിയേറ്റഡ് ക്ലറിക്കൽ സ്റ്റാഫിനു പകരം ഒരു പാർട്ട് ടൈം ജീവനക്കാരനുണ്ട്. ക്ലർക്ക്, സ്റ്റോർകീപ്പർ എന്നിവർ ഓരോരുത്തർ വേണം. ഇവിടെയും ആരുമില്ല.
1990ലെ മാനദണ്ഡപ്രകാരമുള്ള കണക്കുകളാണ് ഇത്. മൂന്ന് ദശകങ്ങൾ കഴിഞ്ഞിട്ടും ഇതേ മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണാണ് പിന്തുടരുന്നത്. മാനദണ്ഡത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.