കാത്തിരിപ്പിനറുതിയാവുന്നു; ചേലാംകുന്നിലെ 20 കുടുംബങ്ങള്‍ പട്ടയ പ്രതീക്ഷയില്‍
text_fieldsകൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തിലെ ചേലാംകുന്ന് കോളനി നിവാസികളുടെ പട്ടയത്തിനായുള്ള നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിയാവുന്നു. ഭൂമിക്ക് പട്ടയം ലഭ്യമാക്കാനുള്ള ഭരണസമിതിയുടെ തീവ്രപരിശ്രമം ഫലം കാണുകയാണ്. ചേലാംകുന്ന് കോളനിയില്‍ വര്‍ഷങ്ങളായി കഴിയുന്ന 20 കുടുംബങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, വാര്‍ഡ് അംഗം രതീഷ് കളക്കുടിക്കുന്ന് എന്നിവർ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ താലൂക്ക് അധികൃതര്‍ 88 പേര്‍ക്ക് പട്ടയം അനുവദിച്ചിട്ടുള്ളതില്‍ 76ഉം ലഭിച്ചത് കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കാണ്. ഗ്രാമപഞ്ചായത്ത് ഭരണസമിതി താലൂക്ക്, വില്ലേജ് അധികൃതരുടെ സഹായത്തോടെ ഭൂമിയുടെ സര്‍വേ നടത്തി ആവശ്യമായ ഒമ്പതു രേഖകളും തയാറാക്കി വില്ലേജിന് സമര്‍പ്പിച്ചാണ് നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്. വില്ലേജ് ഓഫിസര്‍ കെ. ഷിജു, വില്ലേജ് അസിസ്റ്റന്റ് എം.കെ. ചന്ദ്രന്‍ എന്നിവർ രേഖകള്‍ തീര്‍പ്പാക്കാന്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.