മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡിന് 50 കോടി കൂടി
text_fieldsകോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ 50 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ്. ഇതോടെ ഇൗ സർക്കാർ അനുവദിച്ച തുക മൊത്തം150 കോടിയായി. സ്ഥലം ഒത്തുതീർപ്പ് രീതിയിൽ നൽകാൻ തയാറായ ഭൂവുടമകൾ സമർപ്പിച്ച ആധാരങ്ങൾ രജിസ്റ്റർ ചെയ്തു ഭൂമി ഏറ്റെടുക്കാൻ പുതിയതായി അനുവദിച്ച 50 കോടി മതിയാവുമെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ അറിയിച്ചു.
സ്വമേധയാ സ്ഥലം നൽകാൻ തയാറാകാത്തവരുടെ ഭൂമി കൂടി ഏറ്റെടുക്കാൻ നടപടി ഇനിയും തുടങ്ങണം. സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. നടപടി പൂത്തിയാകുമ്പോഴേക്ക് ബാക്കി തുക കൂടി ലഭ്യമാക്കാം എന്നാണ് സർക്കാർ നിലപാട്. റോഡ് യാഥാർഥ്യമാവാത്തതിനെതിരെ എം.ജി.എസിെൻറ നേതൃത്വത്തിൽ റോഡ് ആക്ഷൻകമ്മിറ്റി നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
പ്രക്ഷോഭകർക്കെതിരെ പൊലീസ് കേസെടുത്തത് വാർത്തയായിരുന്നു. 2008ൽ നഗര പാത നവീകരണ പദ്ധതിയിൽ നന്നാക്കാൻ തീരുമാനിച്ച ഏഴ് റോഡുകളിൽ ആറും പൂർത്തിയായിട്ടും മാനാഞ്ചിറ^ വെള്ളിമാട്കുന്ന് റോഡ് നവീകരണം യാഥാർഥ്യമായിട്ടില്ല. 2008ലെ ബജറ്റിൽ ഇപ്പോഴത്തെ ധനമന്ത്രി തന്നെയാണ് മാനാഞ്ചിറയടക്കമുള്ള റോഡുകൾക്ക് തുകയനുവദിച്ചത്.
സ്ഥലം ഏറ്റെടുക്കാൻ തുക തികയാതെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2017ൽ പുതിയ സർക്കാർ 50 കോടി അനുവദിച്ചു. ആ പണം ചെലവിട്ട് റിപ്പോർട്ട് നൽകിയാൽ ബാക്കി 50 കോടി കൂടി നൽകുമെന്നും തീരുമാനമായി. ഒരുമാസത്തിനുള്ളിൽ 50 കോടി ചെലവിട്ട് റിപ്പോർട്ട് നൽകി കാലങ്ങൾ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കാൻ ബാക്കി തുക കിട്ടിയില്ലെന്ന പരാതിയാണ് ഇപ്പോൾ തുക അനുവദിച്ചതോടെ പരിഹരിച്ചത്.
മൊത്തം 196 പേരുടെ ഭൂമിയാണ് സർക്കാർ ഇതുവരെ ഏറ്റെടുത്തത്. റോഡിനിരുവശവുമുള്ള സർക്കാർ സ്ഥാപനങ്ങളുടെ മതിൽ പൊളിച്ച് വീതികൂട്ടി ഒരേരീതിയിൽ നിർമിക്കുന്ന പണി ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. മൃഗാശുപത്രി, സിവിൽ സ്റ്റേഷൻ, നടക്കാവ് ടി.ടി.ഐ തുടങ്ങിയവ ഇതിൽപെടുന്നു.
മൊത്തം അനുവദിച്ചത് 214 കോടി, ചൊവ്വാഴ്ച യോഗം
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് 50 കോടി രൂപകൂടി സർക്കാർ അനുവദിച്ചതിനെ ആക്ഷൻ കമ്മിറ്റി സ്വാഗതം ചെയ്തു. 64 കോടി മുൻ സർക്കാറിേൻതടക്കം ഇതോടെ 214 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. പണം കിട്ടിയതിനെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡോ. എം.ജി.എസ്. നാരായണെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് യോഗം ചേരുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.