64 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: ഹരിത കേരളം മിഷെൻറ പ്രധാന പരിസ്ഥിതി ഇടപെടലായ പച്ചത്തുരുത്തുകളുടെ നിർമാണത്തിന് പങ്കാളിയാവാന്‍ ജില്ലയിലെ വിദ്യാലയങ്ങളും ഒരുങ്ങുന്നു. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനും വനം വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പിന്തുണയോടെ ജില്ലയിലെ സ്കൂളുകളിലും േകാളജുകളിലുമായി 64 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്.
കാലവസ്ഥവ്യതിയാനം പ്രതിരോധിക്കുന്നതിന് പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുകയും ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്ത് സംസ്ഥാനത്തൊട്ടാകെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വഭാവിക വനങ്ങളുടെ ചെറുമാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ജൈവ വൈവിധ്യത്തിെൻറ കേന്ദ്രങ്ങളായും കാര്‍ബണ്‍ഡൈ ഓക്സൈഡിെൻറ അളവ് നിയന്ത്രിച്ചു നിര്‍ത്തുന്ന കാര്‍ബണ്‍ കലവറയായും ഈ പച്ചത്തുരുത്തുകള്‍ മാറും.
നിലവില്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെയും മറ്റും 117 പച്ചത്തുരുത്തുകള്‍ക്ക് ജില്ലയില്‍ തുടക്കമിട്ടിട്ടുണ്ട്. ഇതിനു പുറമെയാണ് 64 വിദ്യാലയങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിർമിക്കുന്നത്.
ഇതിനാവശ്യമായ 5000 തൈകള്‍ സാമൂഹിക വനവത്കരണ വിഭാഗം ലഭ്യമാക്കും. തൈകള്‍ ഹരിത കേരളം മിഷെൻറമേല്നോട്ടത്തില് എത്തിച്ചു നല്‍കും. തൊഴിലുറപ്പ്, സ്കൂള്‍ പരിസ്ഥിതി ക്ലബ്, എന്‍.സി.സി, എന്‍.എസ്.എസ്, പി.ടി.എ എന്നിവയുടെ സഹായത്തോടെ വെച്ചുപിടിപ്പിക്കും.
ഈ പദ്ധതിയിലൂടെ ഏഴര ഏക്കര്‍ സ്ഥലത്ത് വിദ്യാലയങ്ങളില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതടക്കം ജില്ലയില്‍ 181 പച്ചത്തുരുത്തുകളാണ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.