Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹനിറവിൽ രക്ഷകർക്ക്...

സ്നേഹനിറവിൽ രക്ഷകർക്ക് സ്വീകരണം

text_fields
bookmark_border
സ്നേഹനിറവിൽ രക്ഷകർക്ക് സ്വീകരണം
cancel
camera_alt

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ലെ പ​ട്ടാ​ള​ക്കാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ. സ​മീ​പം മേ​യ​ർ ബീ​ന ഫി​ലി​പ്പ്, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ, ക​മാ​ൻ​ഡിങ്ങ് ഓ​ഫിസ​ർ ഡി. ​ന​വീ​ൻ ബെ​ൻ​ജി​ത്ത് സ​മീ​പം

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ലെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ സൈ​നി​ക​ർ​ക്ക് മ​ന​സ്സു​ന​ൽ​കി ന​ഗ​രം സ്വീ​ക​രി​ച്ചു. തോ​ക്കു​പി​ടി​ച്ച് ശീ​ല​മു​ള്ള ക​ര​ങ്ങ​ൾ നാ​ടി​ന്റെ ര​ക്ഷാ​ക​ര​ങ്ങ​ളാ​യി മാ​റി​യ​ത​റി​ഞ്ഞ​വ​രാ​ണ് സൈ​നി​ക​രെ നേ​രി​ൽ​ക്ക​ണ്ട് സ്നേ​ഹാ​ദ​ര​മ​ർ​പ്പി​ക്കാ​ൻ വെ​സ്റ്റ്ഹി​ല്ലി​ലെ ബാ​ര​ക്കി​നു സ​മീ​പ​മെ​ത്തി​യ​ത്. 122 ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​ൻ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ലെ സൈ​നി​ക​ർ​ക്കു വെ​സ്റ്റ്ഹി​ൽ പി.​ഡ​ബ്ല്യു.​ഡി ഗെ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. അ​മ​യ വ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് സ്കൂ​ൾ ബാ​ൻ​ഡ് സം​ഘ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ പൂ​ക്ക​ൾ വി​ത​റി​യും പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, റോ​ള​ർ സ്കേ​റ്റി​ങ് താ​ര​ങ്ങ​ളാ​യ മെ​ഹ് ലി​ൻ മെ​ഹ് വി​ഷ്, മ​ഹ്ബി​ൻ മെ​ഹ്ന​സ് തു​ട​ങ്ങി​യ​വ​ർ ദേ​ശീ​യ​പ​താ​ക വീ​ശി​യും ദേ​ശ​ഭ​ക്തി​ഗാ​നം ബാ​ൻ​ഡ് സെ​റ്റി​ൽ വാ​യി​ച്ചും സൈ​നി​ക​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

ല​ഫ്റ്റ​ന​ന്റ് കേ​ണ​ൽ മ​യാം​ഗെ ദ​വെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക​രെ മേ​യ​ർ ബീ​ന ഫി​ലി​പ്പ്, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ, കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി.​രേ​ഖ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എ​സ്. സ​ത്യ​ഭാ​മ, ടി. ​മു​ര​ളീ​ധ​ര​ൻ, എ​ൻ. ശി​വ​പ്ര​സാ​ദ്, പ്ര​സീ​ന പ​ണ്ടാ​ര​ത്തി​ൽ, വ​രു​ൺ ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ദൗ​ത്യ നി​ർ​വ​ഹ​ണം ക​ഴി​ഞ്ഞെ​ത്തി​യ സൈ​നി​ക​രെ ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ ന​വീ​ൻ ബ​ഞ്ചി​ത്ത് ബാ​ര​ക്സ് ആ​സ്ഥാ​ന​ത്തേ​ക്ക് സ്വീ​ക​രി​ച്ചു. മ​ര​ണ​മു​ന​മ്പു​ക​ളെ നേ​രി​ട്ട നി​ര​വ​ധി​യ​നു​ഭ​വ​ങ്ങ​ളു​ള്ള ത​ങ്ങ​ൾ​ക്ക് വ​യ​നാ​ട​ൻ ദു​ര​ന്താ​നു​ഭ​വ​ങ്ങ​ൾ തീ​ർ​ത്തും ആ​ദ്യ​ത്തേ​തു​കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് തി​രി​ച്ചെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKozhikode News
News Summary - A loving welcome to the rescuers
Next Story