തെരുവിൽ അലയുന്ന കുട്ടികളുടെ സുരക്ഷക്ക് പദ്ധതിയുണ്ടാക്കും
text_fieldsകോഴിക്കോട്: ദിവസേന ആയിരക്കണക്കിനാളുകളെത്തുന്ന കോഴിക്കോട് കടപ്പുറത്ത് രാപ്പകലില്ലാതെ അലയുന്ന ഇതര സംസ്ഥാന കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസർ കെ. ഷൈനി പറഞ്ഞു. ‘അധികൃതരേ കണ്ണുതുറക്കൂ; ഇനിയും കണ്ണീര് കാണാൻ വയ്യ’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.
നിയമനടപടിയിലൂടെ മാത്രം കുട്ടികൾ നഗരത്തിൽ അലയുന്നത് അവസാനിപ്പിക്കാനാവില്ല. വിഷയം കലക്ടർ എ. ഗീതയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ പൊലീസ്, തൊഴിൽ വകുപ്പ്, കോർപറേഷൻ, സാമൂഹികക്ഷേമ വകുപ്പ്, ജുവനൈൽ വിങ് അടക്കമുള്ളവരുടെ സംയുക്ത യോഗം ഉടൻ ചേരാമെന്നും സംയുക്തമായി പദ്ധതിയുണ്ടാക്കാമെന്നും അറിയിച്ചിട്ടുണ്ട്. യോഗത്തിന്റെ തീയതി ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കും. നഗരത്തിൽ കുട്ടികൾ അലഞ്ഞുതിരിയുന്നതും ഭിക്ഷാടനം നടത്തുന്നതുമടക്കം പരിശോധിക്കുന്നുണ്ട്. പലപ്പോഴും ഇവരുടെ രക്ഷിതാക്കൾ ഒപ്പമുള്ളതിനാൽ കസ്റ്റഡിയിലെടുക്കാൻ നിയമം അനുവദിക്കില്ല. നേരത്തെ ഇത്തരത്തിലുള്ള കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയപ്പോൾ രക്ഷിതാക്കൾ എത്തി വിട്ടയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.