റോഡിന്റെ രൂപരേഖ മാറ്റാൻ പണം വാങ്ങിയെന്ന പരാതിയിൽ റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
text_fieldsകോഴിക്കോട്: റോഡിന്റെ രൂപരേഖ മാറ്റാമെന്ന വാഗ്ദാനം നൽകി സ്ഥലമുടമകളിൽനിന്ന് പണം വാങ്ങിയെന്ന പരാതിയിൽ റവന്യൂ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി കലക്ടർ സസ്പെൻഡ് ചെയ്തു.
ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ മടിച്ചതിനെ തുടർന്ന് മാവിളിക്കടവ് സ്വദേശികൾ കലക്ടർക്ക് നൽകിയ പരാതിയിലാണ് ആരോപണ വിധേയനായ ടി.പി. സുധീറിനെ അന്വേഷണവിധേയമായി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്.
155 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയങ്ങാടി-മാവിളിക്കടവ്-കൃഷ്ണൻ നായർ റോഡിന്റെ രൂപരേഖ മാറ്റിത്തരാമെന്ന് വാഗ്ദാനം നൽകി സ്ഥലമുടമകളിൽനിന്ന് പണം പിരിച്ചതായാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച മാവിളിക്കടവിലും സമീപപ്രദേശങ്ങളിലും കടകളിലും വീടുകളിലും കയറിയിറങ്ങുന്നതിനിടെ സുധീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
എന്നാൽ, വാഗ്ദാനം നൽകി പണം പിരിച്ചതിന് തെളിവെന്നും ലഭിച്ചില്ലെന്നു പറഞ്ഞ് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. ഇതേതുടർന്ന് കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.