വർഗീയതയോട് പാർട്ടി സമീപനം ആപത്കരമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
text_fieldsകോഴിക്കോട്: വർഗീയതയോട് ഏറ്റുമുട്ടാനോ സന്ധിയില്ലാ സമരം ചെയ്യാനോ കഴിയാതെയുള്ള കോൺഗ്രസിെൻറ മൃദുസമീപനം ആപത്കരമാണെന്ന് ജില്ലയിലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ. മതേതര ശക്തികളെ ഭിന്നിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ സമരം നടത്തുന്നതിന് പകരം കോൺഗ്രസ് നവീകരിച്ച് പാർട്ടിയിൽ ജനാധിപത്യവും മതേതരത്വവും കൊണ്ടുവരാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുൻ ഡി.സി.സി അംഗം ആലംകോട് സുരേഷ് ബാബു ചെയർമാനും നടുവണ്ണൂർ ബ്ലോക് സെക്രട്ടറി എടത്തിൽ ബഷീർ ജനറൽ കൺവീനറുമായി 'േകാൺഗ്രസിലെ ജനാധിപത്യ മതേതര കൂട്ടായ്മ' എന്ന പേരിൽ പ്രവർത്തിക്കുമെന്നും ആയിരത്തോളം പ്രവർത്തകർ കൂട്ടായ്മയിൽ ചേർന്നതായും അവർ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ നേതൃത്വം പ്രവർത്തകരെ വഞ്ചിക്കുന്നു. മുമ്പ് തെരഞ്ഞെടുപ്പ് ചുമതല വഹിച്ച കെ.പി.സി.സി പ്രസിഡൻറ് നിരന്തരം നോമിനേഷനിലൂടെ ഭാരവാഹികളെ നിയമിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ അംഗത്വ തുക തിരിച്ച് നൽകണം.
ചില ക്വട്ടേഷൻ സംഘങ്ങൾ തെരുവിൽ യുദ്ധസമാന ഷോകൾ നടത്തുേമ്പാൾ കോൺഗ്രസ് നേതാക്കളുടെ അനാസ്ഥ വർഗീയ ശക്തികൾക്ക് വളമാവുകയാണെന്നും ആവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ പി.അഭിലാഷ്, കെ.രവീന്ദ്രൻ, കെ.ടി.സുകുമാരൻ, സി.പി.ഐ മൊയ്തി, എൻ.എം. ബാലകൃഷ്ണൻ, മണി പുനത്തിൽ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.