ടൂറിസ്റ്റ് ബസ് ഡ്രൈവർ അഭിജിത്തിന്റെ ദുരൂഹ മരണം: സത്യമറിയണമെന്ന് ബന്ധുക്കൾ
text_fieldsമേപ്പയൂർ: അന്തർ സംസ്ഥാന തൊഴിലാളികളുമായി അസമിലേക്കുപോയി അവിടെ വെച്ച് ദുരൂഹ സഹചര്യത്തിൽ മരിച്ച അഭിജിത്തിന്റെ വീട് കെ. മുരളീധരൻ എം.പി സന്ദർശിച്ചു.
സത്യം പുറത്തുകൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങൾ എം.പിയോട് ആവശ്യപ്പെട്ടു.
ഡി.സി.സി ജന. സെക്രട്ടറി മുനീർ എരവത്ത്, കെ.പി. വേണുഗോപാൽ, ജിതിൻ അശോകൻ, പി.കെ. രാഘവൻ, സി.എം. സതീശ് ബാബു, കെ.വി. ദിനേശൻ എന്നിവർ എം.പിയെ അനുഗമിച്ചു.
മൃതദേഹത്തോട് അനാദരവെന്ന് യൂത്ത് കോൺഗ്രസ്
മേപ്പയ്യൂർ: അസമിൽ ആത്മഹത്യ ചെയ്ത ടൂറിസ്റ്റ് ബസ് ഡ്രൈവർ നരക്കോട്ട് അഭിജിത്തിെൻറ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സർക്കാറിന്റെ ഭാഗത്ത് ഗുരുതര അനാസ്ഥ സംഭവിച്ചെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ദിവസങ്ങളോളം പഴക്കമുള്ള മൃതശരീരം ഫ്രീസർ പോലുമില്ലാതെയാണ് നാട്ടിലെത്തിച്ചത്. അഴുകിയ നിലയിലുള്ള മൃതശരീരം ബന്ധുക്കൾക്ക് കാണാനോ തിരിച്ചറിയാനോ കഴിയാതെയാണ് മറവ് ചെയ്തത്. ഇക്കാര്യത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
ഇരു സർക്കാറുകളും സ്ഥലത്തെ എം.എൽ.എയും വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നതിലുള്ള വീഴ്ചയാണ് ഉണ്ടായത്. മൃതശരീരത്തോട് കാണിച്ച അനാദരവിൽ മനുഷ്യാവകാശ കമീഷൻ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.