എലത്തൂർ വാഹനാപകടം: മൃതദേഹങ്ങൾ കർണാടകയിലേക്ക് കൊണ്ടുപോയി
text_fieldsഎലത്തൂർ: വെങ്ങളം - രാമനാട്ടുകര ബൈപാസിൽ പുറക്കാട്ടിരി പാലത്തിന് മുകളിൽ ടോറസ് ലോറിയും ട്രാവലറും കൂട്ടിയിടിച്ച് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
വാൻ ഡ്രൈവറും ഉടമയുമായ കർണാടക ഹാസൻ ജില്ലയിലെ ദിനേശ് (45), ശബരിമല തീർഥാടകരായ ശിവഗൗഡ (45), കെ. നാഗാചാരി (40) എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച വൈകീട്ട് മൂേന്നാടെയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കർണാടക സ്വദേശികളായ വിനായക, സുരേഷ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 14 പേരാണ് ടെേമ്പാ ട്രാവലറിലുണ്ടായിരുന്നത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് കർണാടകയിലെ ഹാസനിൽനിന്ന് ശബരിമലയിലേക്കു പുറപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകട മരണത്തിന് എലത്തൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.