നിർമാണത്തിനിടെ അപകടം തുടർക്കഥ ; നാലു ദിവസത്തിനിടെ പൊലിഞ്ഞത് നാലു ജീവൻ
text_fieldsകോഴിക്കോട്: നിർമാണപ്രവർത്തനങ്ങൾക്കിടെയുള്ള തുടർ അപകടങ്ങളുടെ നടുക്കംവിട്ടുമാറാതെ നഗരം. നാലു ദിവസത്തിനിടെ നഗരപരിധിയിലെ മൂന്നിടത്തുണ്ടായ അപകടങ്ങളിൽ നാലു ജീവനുകളാണ് പൊലിഞ്ഞത്.
ഞായറാഴ്ച തൊണ്ടയാട് കെട്ടിട നിർമാണത്തിനിടെ വലിയ സ്ലാബ് വീണ് തമിഴ്നാട് സ്വശേദികളായ കാർത്തിക്, സലീംഖാൻ എന്നിവരും ബുധനാഴ്ച തോപ്പയിൽ ബി.ജി റോഡ് ജുമാമസ്ജിദ് മിനാരത്തിെൻറ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ തോപ്പയിൽ സ്വദേശി സുലൈമാനും വെള്ളിയാഴ്ച പെരുമണ്ണയിലെ വീടിനോട് ചേർന്ന് താഴ്ചയുള്ള ഭാഗത്ത് മതിൽ നിർമിക്കവെ മണ്ണിടിഞ്ഞ് പാലാഴി സ്വദേശി ബൈജുവുമാണ് മരിച്ചത്. മാത്രമല്ല, അടുത്തിടെ നിർമാണപ്രവൃത്തിക്കിടെ കോവൂര് ഓമശ്ശേരിത്താഴത്ത് മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപെടുകയും ചെയ്തിരുന്നു. ഒപ്പമുള്ളവരുടെ സമയോചിത രക്ഷാപ്രവർത്തനമാണ് ഇവരുടെ ജീവൻ രക്ഷിച്ചത്.
മതിയായ മുൻകരുതലോ തൊഴിൽനിയമങ്ങളോ പാലിക്കാതെയുള്ള പ്രവൃത്തികളാണ് പലപ്പോഴും അപകടമുണ്ടാക്കുന്നെതന്നാണ് പരക്കെയുള്ള ആക്ഷേപം. വൻകിട െകട്ടിടനിർമാണ പ്രവൃത്തികൾ നടക്കുന്നസ്ഥലങ്ങളിൽ വേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തൊഴിൽ വകുപ്പുതന്നെ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇവയൊന്നും പലയിടത്തും പാലിക്കപ്പെടുന്നില്ല. 2018 മേയിൽ റാംമോഹൻ റോഡിലെ കെട്ടിടനിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചപ്പോൾ മുതൽ നഗരത്തിലെ കെട്ടിടനിർമാണങ്ങളിൽ െതാഴിൽവകുപ്പും നഗരസഭയും പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ, പിന്നീട് ഇവ നിലച്ചതാണ് നിയമലംഘനങ്ങൾ കൂടാനും അപകടങ്ങളുണ്ടാവാനും കാരണമായതെന്നും പരാതിയുണ്ട്. ഞായറാഴ്ച തൊണ്ടയാടുണ്ടായ അപകടത്തിൽ കൂറ്റൻ സ്ലാബുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചതാണ് മരണത്തിനിടയാക്കിയത്. കൂടുതൽ തൊഴിലാളികൾ സ്ഥലത്തില്ലാഞ്ഞതാണ് വൻദുരന്തം ഒഴിവാക്കിയത്.
ബീച്ച് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ പി. സതീഷ്, വെള്ളിമാട്കുന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജൻ എന്നിവരുടെ നേതൃത്വത്തിൽ വിപിൻ, സന്ദീപ്, അജീഷ്, നിധിൻ രാജ്, രജീഷ്, ബാബു, ഷജിൽകുമാർ, അബ്ദുൽ ഫൈസി, എ.പി. നന്തിദേവൻ, റാഷിദ്, ജിജിൻരാജ്, എം. നിഖിൽ, ഷാജി എന്നിവരടങ്ങിയ സംഘം കട്ടർ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ചാണ് െതാഴിലാളികെള പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തിയിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ എം. മഹാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തതായും അപകടത്തെ കുറിച്ച് കൂടുതൽ പരിശോധനയും അന്വേഷണവും നടത്തുമെന്നും ഡി.സി.പി സ്വപ്നിൽ എം. മഹാജൻ പറഞ്ഞു.
സ്റ്റോപ് മെമ്മോ നൽകി; അന്വേഷണം നടത്തും –മേയർ
കോഴിക്കോട്: രണ്ടു തൊഴിലാളികൾക്ക് ജീവഹാനി സംഭവിച്ച തൊണ്ടയാട്ടെ െകട്ടിടനിർമാണം നിർത്തിവെക്കാനാവശ്യപ്പെട്ട് കോർപറേഷൻ കെട്ടിട ഉടമക്ക് സ്റ്റോപ് മെമ്മോ നൽകിയതായി മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു.
നാലാം നിലയിൽ സ്ഥാപിക്കുന്നതിനിടെ കൂറ്റൻ സ്ലാബ് തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് മറ്റു െതാഴിലാളികൾ പറഞ്ഞത്. എന്നാൽ, നിർമാണത്തിൽ അശാസ്ത്രീയതയുണ്ടോ, കോർപറേഷൻ അനുമതിനൽകിയ പ്ലാൻ പ്രകാരമാണോ നിർമാണം നടക്കുന്നത് എന്നെല്ലാം പരിശോധിച്ചശേഷമേ പറയാനാവൂ.
പരിക്കേറ്റവരിലൊരാൾ അതിഗുരുതരാവസ്ഥയിലാണ്. തൊഴിലാളികളുടെ ജീവൻ വിലപ്പെട്ടതാണ്. നിർമാണത്തിൽ കൃത്രിമങ്ങളുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ കോർപറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തുന്നതിെനാപ്പം ജില്ല ഭരണകൂടവും പൊലീസും പരിശോധന നടത്തുമെന്നും ഇവരുമായി കോർപറേഷൻ കൂടിയാലോചന നടത്തുമെന്നും മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.