കുപ്രസിദ്ധ കുറ്റവാളിയുടെ 'രണ്ടാംചാട്ട'ത്തിൽ പൊലീസിനുൾപ്പെടെ വീഴ്ച
text_fieldsകോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുപ്രസിദ്ധ കുറ്റവാളി രണ്ടാമതും ചാടിപ്പോയതിൽ പൊലീസിനുൾപ്പെടെ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി ആക്ഷേപം. രണ്ടാഴ്ചക്കിടെയാണ് താമരശേരി അമ്പായതോട് മിച്ചഭൂമി കോളനിയിലെ ആഷിഖ് (29) രണ്ടാമതും രക്ഷപ്പെട്ടത്. വിചാരണ തടവുകാരടക്കം പ്രതികളുള്ളതിനാൽ ആരോഗ്യ കേന്ദ്രത്തിൽ മൂന്ന് പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. മാത്രമല്ല ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരും ജോലിയിലുണ്ടായിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ആഷിഖ് രക്ഷപ്പെട്ടത്.
ജൂലൈ 22ന് രാത്രിയാണ് ആഷിഖ്, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ, എറണാകുളം മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീൻ എന്നീ വിചാരണ തടവുകാരും അന്തേവാസി താനൂർ സ്വദേശിയായ 25കാരനും രക്ഷപ്പെട്ടത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. സുജിത്ത്ദാസിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി ലുക്കൗട്ട് േനാട്ടീസടക്കം പുറപ്പെടുവിച്ചുള്ള അന്വേഷണത്തിെനാടുവിൽ മേപ്പാടി, തിരുവനന്തപുരം, തുഷാരഗിരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയവെയാണ് നാലുപേരെയും പിടിയിലായത്.
അന്തേവാസിയുടെ ഒത്താശയിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നതിനാൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മേലുദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സേനക്ക് അപമാനമുണ്ടാക്കിയുള്ള പ്രതി വീണ്ടും രക്ഷപ്പെട്ടത്. ഇതോടെ കാവലുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. വീഴ്ച സംഭിവച്ചതായി തെളിയുന്നപക്ഷം സേനാംഗങ്ങൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം മാനസികാരോഗ്യ കേന്ദ്രത്തിെൻറ ഭാഗത്താണ് താളപ്പിഴുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവർക്ക് ആശുപത്രി വാര്‍ഡന്മാര്‍ ഭക്ഷണം നല്‍കണമെന്നാണ് വ്യവസ്ഥയെന്നിരിക്കെ ഒരു തവണ തടവ് ചാടിയ പ്രതിയായിട്ടും ആഷിക്കിന് ഭക്ഷണവും മറ്റും സെല്ലിലെത്തിച്ചത് മറ്റു തടവുകാരായിരുന്നുവത്രെ. സെല്ലിെൻറ കമ്പി മുറിക്കാനാവശ്യമായ ബ്ലേഡ് പ്രതിക്കെങ്ങിനെ ലഭിെച്ചന്നതിലും ദുരൂഹതയുണ്ട്. കമ്പി മുറിക്കുന്ന ശബ്ദം വാര്‍ഡന്മാര്‍ കേട്ടില്ല.
മെലിഞ്ഞ ശരീരമായതിനാല്‍ ഒരു കമ്പി മുറിച്ച് സെല്ലിൽ നിന്ന് പുറത്തുകടന്ന് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. നിലവിൽ ഇവിടത്തെ രണ്ട് സ്ത്രീകളുൾപ്പെടെ 26 അന്തേവാസികൾ വിവിധ കേസുകളിലെ പ്രതികളാണ്. മതിയായ സുരക്ഷ ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് മാനസികാരോഗ്യകേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആഷ പറയുന്നത്. 479 അന്തേവാസികളുടെ സുരക്ഷക്ക് നാല് സെക്യൂരിറ്റി ജീവനക്കാരാണുള്ളത്. സുരക്ഷാ ജീവനക്കാരുെട തസ്തിക നാലിൽ നിന്ന് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ആരോഗ്യ വകുപ്പിന് അപേക്ഷ നൽകിയതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.