പാതയോരത്ത് മാലിന്യം തള്ളിയതിനെതിരെ നടപടി
text_fieldsമാവൂർ: പഞ്ചായത്ത് പരിധിയിലെ കൽപ്പള്ളി ഭാഗത്ത് റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഹരിതകർമസേനാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാവൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. സുമിത്ത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.ടി. അബ്ദുൽ ഖാദർ, കെ.എം. അപ്പുകുഞ്ഞൻ, വാർഡ് അംഗങ്ങളായ സി. നന്ദിനി, ഗീതാമണി, മിനി രാരംപിലാക്കൽ, ഹരിതകർമ സേനാംഗങ്ങളായ നിഷ, രമണി തുടങ്ങിയവർ സംഭവസ്ഥലം പരിശോധിച്ചു.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സമീപത്തെ ഒരു സ്ഥാപനത്തിന് കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് പ്രകാരം നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. വിവാഹം, നോമ്പുതുറ തുടങ്ങിയ പാർട്ടികളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യം റോഡരികിൽ തള്ളുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.