റോഡ് സുരക്ഷക്കായി കർമപരിപാടികൾ
text_fieldsകോഴിക്കോട്: വർധിച്ചുവരുന്ന റോഡപകടങ്ങളെ തടയിടാനുള്ള സംസ്കാരം വളർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ റോഡപകട നിവാരണ കർമപരിപാടികൾ നടപ്പാക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം നേതൃയോഗം തീരുമാനിച്ചു. പൊലീസ്, മോട്ടോർ വാഹന, കുടുംബശ്രീ, വിദ്യാഭ്യാസ, എക്സൈസ്, തദ്ദേശം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാലയങ്ങൾ, തിരക്കേറിയ ബസ് സ്റ്റാൻഡുകൾ, അപകട മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ഡിജിറ്റൽവാൾ സംവിധാനത്തോടെ നാലു വാഹന പ്രചാരണ ജാഥകളാണ് സംഘടിപ്പിക്കുക.
ഇതിനായി കോഴിക്കോട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തകരുടെ ‘റോഡ് സുരക്ഷ സ്നേഹസംഗമം’ ജൂൺ എട്ടിന് രാവിലെ 9.30ന് മാവൂർ റോഡിലുള്ള ഇസ്ലാമിക് യൂത്ത് സെന്റർ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വാഹനങ്ങളുടെ ഫ്ലാഗ് ഓൺ കർമം നിർവഹിച്ച് ഉദ്ഘാടനംചെയ്യും. റാഫ് പ്രവർത്തകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ റോഡുസുരക്ഷ സമ്മേളനത്തിൽ ആദരിക്കും.
ജില്ല പ്രസിഡന്റ് ടി.പി.എ. മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളുത്തായി, അഡ്മാസ് എം.ഡി കെ. അബ്ദുൽ നാസർ, അനീഷ് മലാപ്പറമ്പ്, കെ. അരുൾദാസ്, ഷംസീർ ബാബു, ശിവപ്രസാദ്, അഡ്വ. സുജാത വർമ, എ.കെ. ജയൻ, ടി. ശബ്ന, കെ. ആനന്ദൻ, ഹസൻ, ശിവപ്രസാദ്, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.