സാന്ത്വനസ്പർശം അദാലത് ജനങ്ങൾക്ക് ആശ്വാസമാകും –മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsകൊയിലാണ്ടി: സാന്ത്വനസ്പർശം അദാലത് ആയിരക്കണക്കിനു പേർക്ക് ആശ്വാസംപകരുമെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിയിൽ അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ചുവർഷമായി ജനങ്ങളെ ചേർത്തുനിർത്തുന്ന വികസന ക്ഷേമപ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. സംസ്ഥാനം നാളിതുവരെ കൈവരിച്ചിട്ടുള്ളതിനേക്കാൾ ഇരട്ടി നേട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാറിനു സാധിച്ചു. സർക്കാറിെൻറ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് പരിഹാരം കാണാത്ത വിവിധ പ്രശ്നങ്ങൾക്ക് അദാലത്തിൽ തീർപ്പുകൽപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളുടെ നാനാതരത്തിലുള്ള ജീവിതപ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കണ്ടെത്തി മുന്നോട്ടുപോകാനാണ് സർക്കാർ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ താൽപര്യമാണ് പ്രധാനം.
ഇപ്പോഴും പരിഹാരം കാണാത്ത ചില പരാതികളുണ്ട്. അവക്ക് പരിഹാരം ഉണ്ടാക്കാനാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കലക്ടർ വി. സാംബശിവറാവു അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, പുരുഷന് കടലുണ്ടി എം.എല്‍.എ, ഡി.ഡി.സി അനുപം മിശ്ര, എ.ഡി.എം എന്‍. പ്രേമചന്ദ്രന്, അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. റംല, ഇ. അനിതകുമാരി, കൊയിലാണ്ടി നഗരസഭ ചെയര്പേഴ്സൻ കെ.പി. സുധ, തഹസിൽദാർ സി.പി. മണി, വൈസ് ചെയര്മാന് കെ. സത്യന്, പയ്യോളി നഗരസഭ ചെയർമാൻ റഫീഖ് മഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. ഗോപാലന് നായര്‍, പി. ബാബുരാജ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.