വോട്ടുയന്ത്രത്തിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ചേർക്കൽ പത്തുമുതൽ
text_fieldsകോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടുയന്ത്രത്തിൽ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ബാലറ്റുകൾ ക്രമീകരിക്കുന്ന പ്രവൃത്തിക്ക് വ്യാഴാഴ്ച തുടക്കമാകും.
രണ്ടുദിവസമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രക്രിയയിൽ സ്ഥാനാർഥികളോ പ്രതിനിധികളോ പങ്കെടുക്കണം. സെറ്റ് ചെയ്തതിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് വീണ്ടും സ്ട്രോങ് റൂമിലേക്ക് മാറ്റും. കോഴിക്കോട് കോർപറേഷനിൽ നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലും രാമനാട്ടുകര നഗരസഭയിൽ ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തിലും മുക്കം മുനിസിപ്പാലിറ്റിയുടേത് നീലേശ്വരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലും നടക്കും.
മറ്റുള്ള തദ്ദേശസ്ഥാപനങ്ങളിലെ ക്രമീകരണവും കേന്ദ്രങ്ങളുടെ പേരും: ഫറോക്ക് നഗരസഭ-ഫറോക്ക് ടൗണ്‍ ഹാൾ, കൊയിലാണ്ടി നഗരസഭ-കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ, പയ്യോളി നഗരസഭ- പയ്യോളി ടെക്നിക്കല്‍ സ്കൂൾ, വടകര നഗരസഭ-വടകര ടൗണ്‍ഹാൾ, കൊടുവള്ളി -കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നടുവണ്ണൂര്‍, ഉള്ള്യേരി, കോട്ടൂര്‍, ബാലുശ്ശേരി, കൂരാച്ചുണ്ട്, ഉണ്ണികുളം, പനങ്ങാട് ഗ്രാമപഞ്ചായത്തുകൾ- ബാലുശ്ശേരി ഗവ. ഹൈസ്കൂൾ. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകൾ- വെസ്റ്റ് ഹില്‍ ഗവണ്‍മെൻറ് പോളിടെക്നിക് കോളജ്.
കുന്ദമംഗലം ബ്ലോക്ക്- മാവൂര്‍, പെരുമണ്ണ, കുരുവട്ടൂര്‍, ചാത്തമംഗലം, കൊടിയത്തൂര്‍, പെരുവയല്‍, കാരശ്ശേരി, കുന്ദമംഗലം പഞ്ചായത്തുകൾ- മലബാര്‍ ക്രിസ്ത്യന്‍ കോളജ്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകൾ- സാമൂതിരി ഹയര്‍ സെക്കൻഡറി സ്കൂൾ. പേരാമ്പ്ര ബ്ലോക്കിന് കീഴിലെ ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപാറ പഞ്ചായത്തുകൾ- പേരാമ്പ്ര സി.കെ. ജി മെമ്മോറിയല്‍ കോളജ്. തോടന്നൂര്‍ ബ്ലോക്ക് പരിധിയിലെ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകൾ- വടകര സെൻറ് ആൻറണീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ.മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തുറയൂര്‍, കീഴരിയൂര്‍,
തിക്കോടി, മേപ്പയൂര്‍ പഞ്ചായത്തുകൾ-പയ്യോളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂൾ. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകൾ- കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ. വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകൾ- മടപ്പള്ളി ഗവണ്‍മെൻറ് കോളജ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെക്യാട്, പുറമേരി, എടച്ചേരി, തൂണേരി, വളയം, വാണിമേല്‍, നാദാപുരം എന്നിവയുടേത് പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകൾ- വട്ടോളി നാഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂൾ. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകൾ- കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കൻഡറി സ്കൂൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.