റെയ്സിൽ പ്രവേശനം ആരംഭിച്ചു
text_fieldsകോഴിക്കോട്: റെയ്സ് എൻട്രൻസ് കോച്ചിങ് സെന്ററിൽ 2024-25 അധ്യയന വർഷത്തിലേക്കുള്ള പ്ലസ് വൺ/പ്ലസ് ടു എൻട്രൻസോടുകൂടിയുള്ള ട്യൂഷൻ, നീറ്റ്/കീം ക്രാഷ്, ഇന്റഗ്രേറ്റഡ് പ്ലസ് വൺ, എട്ട്, ഒമ്പത്, 10 ഫൗണ്ടേഷനോടുകൂടിയ ട്യൂഷൻ എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം തുടങ്ങി. കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, കല്ലാച്ചി, പേരാമ്പ്ര, വടകര, കണ്ണൂർ എന്നീ സെന്ററുകളിലേക്കാണ് പ്രവേശനം. ആദ്യം പ്രവേശനം നേടുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് സ്കോളർഷിപ് പരീക്ഷയെഴുതി ഫീസിളവിൽ പഠിക്കാം.
റെയ്സിന്റെ ഇന്റഗ്രേറ്റഡ് സ്കൂളുകളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസുകളിലായി ക്ലാസുകൾ ഉണ്ടായിരിക്കും. ഇപ്പോൾ പത്തിൽ പഠിക്കുന്ന സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് മാർച്ച് 16നും സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾക്ക് മാർച്ച് 27നും പ്ലസ് വൺ പ്രോഗ്രാമുകളിലേക്കായി പ്രവേശന പരീക്ഷ നടക്കും. ഒരു കോടി വിലമതിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് ഒട്ടും പ്രയാസം വരാതെതന്നെ സ്കൂൾ പഠനവും എൻട്രൻസ് കോച്ചിങ്ങും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനുതകുന്ന രീതിയിലാണ് ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
5000ത്തോളം ഡോക്ടർമാരെയും 2500ഓളം ഐ.ഐ.ടിയൻസിനെയും 25,000ത്തോളം എൻജിനീയർമാരെയും വാർത്തെടുത്ത 18 വർഷത്തെ പാരമ്പര്യമാണ് റെയ്സിനെ വ്യത്യസ്തമാക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
ഈ വർഷത്തെ ജെ.ഇ.ഇ മെയിൻ ആദ്യ സെഷനിൽ റിപ്പീറ്റർ ബാച്ചിൽനിന്ന് മുഹമ്മദ് ഫഹദ് 99.47 ശതമാനവും റെയ്സ് പബ്ലിക്ക് സ്കൂളിൽനിന്ന് അയാൻ ഉബൈദ് 99.01 ശതമാനവും മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9207 100 600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.