ലോക്ഡൗൺ മാറിയാൽ 'ഷീ ലോഡ്ജി'ൽ താമസിക്കാം
text_fieldsമൂന്ന് നിലകളിൽ 2000 ചതുരശ്ര അടിയിൽ 125 പേർക്ക് താമസിക്കാനാവും
കോഴിക്കോട്: കോഴിക്കോട്ടെത്തുന്ന വനിതകൾക്ക് താമസിക്കാൻ നഗരത്തിെൻറ അഭിമാനമായി കോർപറേഷൻ ഒരുക്കിയ 'ഷീ ലോഡ്ജ്' തുറക്കാൻ നടപടിയാവുന്നു. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് ഒരുമാസത്തിനകംതന്നെ തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ മരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.സി. രാജൻ പറഞ്ഞു.
ഉദ്ഘാടനം കഴിെഞ്ഞങ്കിലും മിനുക്കുപണികൾ കോവിഡ് കാരണം തീരാത്തതാണ് അടച്ചിടാൻ കാരണം. നടത്തിപ്പ് ആരെ ഏൽപിക്കണമെന്ന കാര്യത്തിലും തീരുമാനമെടുക്കണം. ഫർണിച്ചർ എത്തണം. മുറ്റവും മറ്റും വൃത്തിയാക്കാനുമുണ്ട്. ലോക്ഡൗൺ കഴിയുന്നതോടെ വനിതകൾക്ക് നഗരത്തിെൻറ ഹൃദയഭാഗത്ത് കോർപറേഷൻ താമസസംവിധാനം ഒരുങ്ങും. നഗരസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കൊല്ലത്തിനകം അടിയന്തരമായി നടപ്പാക്കേണ്ട വികസനപദ്ധതികളടങ്ങുന്ന കോർപറേഷെൻറ 'ഓപറേഷൻ 360' പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം പണി തീർത്തത്. നഗരം പൊലീസ് സ്േറ്റഷന് സമീപം പഴയ നഗരം എൽ.പി സ്കൂൾ വളപ്പിലാണ് നഗരസഭയുടെ ഷീ ലോഡ്ജ്.
മൊത്തം 27 സെൻറ് സ്ഥലത്ത് 4.7 കോടി ചെലവിലാണ് നിർമാണം. മൂന്ന് നിലകളിൽ 2000 ചതുരശ്ര അടിയിൽ 125 പേർക്ക് താമസിക്കാനാവും.
താഴെ നിലയിൽ അടുക്കള, രണ്ട് ഡോർമെറ്ററി, ഡൈനിങ്ഹാൾ, ടോയ്ലെറ്റ് ബ്ലോക്ക് എന്നീ സൗകര്യമുണ്ട്. ഒന്നാം നിലയിൽ നാല് ഡോർമെറ്ററി ഹാളും മൂന്ന് ബെഡ്റൂമും സർവിസ് റൂം ലൈബ്രറി മെഡിറ്റേഷൻ റൂം എന്നിവയും ഒരുക്കും. രണ്ടാം നിലയിൽ 15 ബാത് അറ്റാച്ച്ഡ് കിടപ്പുമുറികൾ സജ്ജീകരിക്കും.
മൂന്നാം നിലയിൽ മൂന്ന് പ്രത്യേക മുറികളുണ്ടാവും. ലിഫ്റ്റ്, പാർക്കിങ് എന്നിവയും ഒരുക്കും. തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി പൂർത്തിയാക്കിയത്.
കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ട് മുെമ്പയാണ് മന്ത്രി ടി.പി. രാമകൃഷ്ണൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.