മദ്യം - മയക്കുമരുന്ന്; കൺട്രോൾ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും സജ്ജം
text_fieldsകോഴിക്കോട്: ക്രിസ്മസ്-പുതുവർഷത്തോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിന് തടയിടാൻ കൺട്രോൾ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും സജ്ജം. മദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉളളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് കൺട്രോൾ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവർത്തിച്ചുവരുന്നത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും ഇവ പ്രവർത്തിക്കുന്നുണ്ട്.
കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫിസുകളിലും, ഓഫിസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും. വിവരങ്ങൾ അറിയിക്കേണ്ട ടോൾ ഫ്രീ നമ്പർ 155358.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.