കാണാതായ മകനെ തേടി മാതാവ്
text_fieldsതാമരശ്ശേരി: കാണാതായ മകന് തിരിച്ചുവരുന്നതും കാത്ത് വൃദ്ധ മാതാവ്. കൈതപ്പൊയില്‍ വള്ളിയാട് കല്ലിടുക്കില്‍ പരേതനായ മൊയ്തീന് കോയയുടെ ഭാര്യ ആമിനയാണ് 33കാരനായ മകനെയും കാത്തിരിക്കുന്നത്. പിതാവിെൻറ മരണശേഷം ചെറിയ മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന നൗഫലിന് മരുന്ന് കഴിച്ചാല്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് നൗഫലിനെ കാണാതായത്. ആറു മാസമായെങ്കിലും ഒരു വിവരവുമില്ല. മകനെ കാണാതായതോടെ ആമിന വീട്ടില്‍ തനിച്ചായി. താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൗഫലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0495 2222240 എന്ന നമ്പറില്‍ താമരശ്ശേരി പൊലീസില്‍ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.