യുവചിത്രകാരന്റെ ഓർമക്കായി ആർട്ട് വാൾ ഒരുക്കി
text_fieldsകോഴിക്കോട്: അകാലത്തില്‍ പൊലിഞ്ഞ യുവചിത്രകാരന്റെ ഓർമക്കായി ഒരുക്കിയ ആർട്ട് വാൾ ശ്രദ്ധേയമാകുന്നു. അർജുൻ കെ. ദാസിന്റെ ഓർമക്കായി ‘സിറ്റി ഓഫ് സ്പൈസ്’ എന്ന പേരിലാണ് സരോവരത്തിൽ ആർട്ട് വാൾ സജ്ജമാക്കിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആർട്ട് വാൾ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ മാത്തിൽ സ്വദേശിയായ അർജുൻ സിക്കിമിലുണ്ടായ അപകടത്തിലാണ് മരിച്ചത്. എട്ടുവർഷം മുമ്പ് സിക്കിമിലേക്കുള്ള യാത്രക്ക് മുമ്പ് കോഴിക്കോട്ടെത്തിയ അർജുനും കൂട്ടുകാരും കോഴിക്കോട് സിറ്റി ഓഫ് സ്പൈസസ് എന്ന പേരിൽ ചുമർചിത്രം വരച്ചിരുന്നു. അതിനെ ഓർമപ്പെടുത്തിയാണ് കുടുംബവും സുഹൃത്തുക്കളും ചേർന്ന് സരോവരത്തിലെ ചുമരുകൾ ആകർഷകമാക്കിയത്. മലബാറിലെ സുഗന്ധവ്യഞ്ജനങ്ങൾ എന്ന പ്രമേയത്തിലാണ് ചുവർചിത്രം തയാറാക്കിയിരിക്കുന്നത്. മകന്റെ പ്രിയപ്പെട്ട ചിത്രം പുനഃസൃഷ്ടിക്കാൻ അച്ഛൻ മോഹൻ ദാസും അമ്മ കരുണയും മുൻകൈ എടുത്തു.
സഹോദരിയും ചുമർചിത്ര രചനക്ക് നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായി 15ഓളം കലാകാരന്മാർ പങ്കെടുത്തു. കോഴിക്കോട് ഡി.ടി.പി.സിയുമായി ചേർന്ന് അർജുൻ കെ. ദാസ് ഫൗണ്ടേഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രവീൺ, നിഖിൽ ദാസ്, ജിനേഷ് കുമാർ എരമം, പടിയൂർ ബാലൻ, രോഹിത് കണ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.