Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലച്ചോറിലെ...

തലച്ചോറിലെ കുമിളക്കെതിരായ ചികിത്സയിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

text_fields
bookmark_border
kozhikode medical college doctors
cancel
camera_alt

കോഴിക്കോട് മെഡി. കോളജ് ഡോക്ടർമാരുടെ സംഘം

കോ​ഴി​ക്കോ​ട്: 250 രോ​ഗി​ക​ള്‍ക്ക് അ​ന്യൂ​റി​സം കോ​യി​ലി​ങ് ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ കു​മി​ള​ക​ള്‍ വ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗ​മാ​ണി​ത്. ത​ല​യോ​ട്ടി​യോ ത​ല​ച്ചോ​റോ തു​റ​ക്കാ​തെ പി​ന്‍ഹോ​ള്‍ ചി​കി​ത്സ​യി​ലൂ​ടെ ന​ട​ത്തു​ന്ന അ​ന്യൂ​റി​സം കോ​യ​ലി​ങ് ചി​കി​ത്സ​യാ​ണ് 250 രോ​ഗി​ക​ള്‍ക്ക് വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന​ല്‍ റേ​ഡി​യോ​ള​ജി യൂ​നി​റ്റി​ലാ​ണ് നൂ​ത​ന അ​ന്യൂ​റി​സം കോ​യി​ലി​ങ് ചി​കി​ത്സ ന​ൽ​കി​യ​ത്.

സ​ങ്കീ​ര്‍ണ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നും വേ​ഗ​ത്തി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നും ഈ ​ചി​കി​ത്സ​യി​ലൂ​ടെ സാ​ധി​ക്കു​ന്നു. നൂ​ത​ന​മാ​യ ചി​കി​ത്സ പ​ര​മാ​വ​ധി രോ​ഗി​ക​ള്‍ക്ക് ല​ഭ്യ​മാ​ക്കി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ മു​ഴു​വ​ന്‍ ടീ​മി​നെ​യും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് അ​ഭി​ന​ന്ദി​ച്ചു. സം​സ്ഥാ​ന​ത്ത് ശ്രീ​ചി​ത്ര ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന് പു​റ​മെ, ഇ​ത്ര​യും രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ ന​ല്‍കി​യ ഏ​ക സ്ഥാ​പ​ന​മാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 15 ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ചെ​ല​വ് വ​രു​ന്ന ചി​കി​ത്സ സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ലൂ​ടെ സൗ​ജ​ന്യ​മാ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത്. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​കെ.​ജി. സ​ജീ​ത് കു​മാ​ര്‍, സൂപ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ​ന്‍ എം.​പി എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​ത്തി​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദേ​വ​രാ​ജ​ന്‍, അ​നസ്തേഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ധ, ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബീ​ന വാ​സ​ന്തി, മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​യേ​ഷ്, ഇ​ന്റ​ര്‍വെ​ന്‍ഷ​ന​ല്‍ റേ​ഡി​യോ​ള​ജി​സ്റ്റ് അ​സി പ്ര​ഫ. ഡോ. ​രാ​ഹു​ല്‍ കെ.​ആ​ര്‍., ഡോ. ​പ്ര​സാ​ദ്, റേ​ഡി​യോ​ഗ്രാ​ഫ​ര്‍മാ​രാ​യ ബെ​ന്നി, ര​ഞ്ജി​ത്ത്, പ്ര​ദീ​പ്, അ​ച്യു​ത്, ന​ഴ്‌​സു​മാ​രാ​യ റീ​ന, ജി​സ്‌​നി, അ​പ​ര്‍ണ, അ​നു​ഗ്ര​ഹ് എ​ന്നി​വ​രാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical CollegeAneurysm Coiling
News Summary - Aneurysm coiling treatment
Next Story