ലഹരിക്കെതിരായ ബാധവത്കരണ കാമ്പയിനും ഭവന പദ്ധതി താക്കോൽദാനവും സംഘടിപ്പിച്ചു
text_fieldsകോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ ലഹരിക്കെതിരായ ബാധവത്കരണ കാമ്പയിനും ഭവന പദ്ധതി താക്കോൽദാനവും സംഘടിപ്പിച്ചു. ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സി.ആർ.എ പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. രാമദാസന്റെ കുടുംബത്തിന് ജനകീയ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം കൈതപ്രം നിർവഹിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദിനും ടെലിഫിലീം മേഖലയിലെ സംഭാവനക്ക് സി. പ്രദീഷ് കുമാറിനും കവയിത്രി രേഷ്മ അക്ഷരിക്കും ചടങ്ങിൽ സി.ആർ.എയുടെ ഉപഹാരങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ടി.പി ഫാത്തിമ റഷക്ക് കടവ് റസിഡൻസ് അസോസിയേഷന്റെ ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. ലൈബ്രറികൾക്കുള്ള പുസ്തക വിതരണം പ്രവാസി സംഘം മേരിക്കുന്ന് പ്രസിഡന്റ് ഗണേഷൻ ഉള്ളൂർ, സെക്രട്ടറി സജി മാത്യു എന്നിവർ ചേർന്ന് നിർവഹിച്ചു.
ലഹരിക്കെതിരായ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം അസി. പൊലീസ് കമീഷണർ കെ. സുദർശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ഫെനിഷ കെ. സന്തോഷ്, ടി.കെ ചന്ദ്രൻ, ചേവായൂർ പൊലീസ് എസ്.എച്ച്. ഒ കെ.കെ. ബിജു, എസ്.എച്ച് പ്രൊവിൻഷ്യൽ ഹൗസ് സുപ്പീരിയർ എൽസീന ജോൺ, സെയ്ത് സൽമ ഫൗണ്ടേഷൻ ചെയർമാൻ പി.എം. കോയ, പി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സി.ആർ.എ സെക്രട്ടറി പി.സി ശ്യാമള സ്വാഗതവും ട്രഷറർ കെ.ജെ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.