ആശ വർക്കറുടെ വീട്ടിൽ സാമൂഹിക വിരുദ്ധ അക്രമം
text_fieldsതിരുവള്ളൂർ : കണ്ണമ്പത്തുകര മദ്റസക്ക് സമീപം താമസിക്കുന്ന ആശവർക്കർ പി.കെ. ഗീതയുടെ വീട്ടിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം . വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ പൈപ്പുപൊട്ടി വെള്ളം കുത്തിയൊലിക്കുകയായിരുന്നു.
ഇതോടെ അക്രമികൾ റോഡിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെട്ടു. വീടിെൻറ മുൻഭാഗത്തും പിറകിലും ഉള്ള മൂന്ന് പൈപ്പുകൾ നശിപ്പിക്കുകയും അക്രമികൾ കിണറിൽ പെട്രോൾ ഒഴിച്ച് കുടിവെള്ളം മലിനമാക്കുകയുമുണ്ടായി. ഒരുവിധ പ്രകോപനവും ഇല്ലാതെയാണ് അതിക്രമമെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടിവെള്ളം ഉൾപ്പെടെ മലിനമാക്കിയ സംഭവത്തിൽ സി.പി.എം കോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയും കണ്ണമ്പത്ത്കര സ്കൂൾ ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
കർശന നടപടി വേണം –യു.ഡി.എഫ്
തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ആശ വർക്കറും കണ്ണമ്പത്തുകര നിവാസിയുമായ പുത്തൻകുളങ്ങര താഴക്കുനി ഗീതയുടെ കിണർ മലിനമാക്കുകയും പൈപ്പുകൾ തകർക്കുകയും ചെയ്ത സാമൂഹിക ദ്രോഹികളുടെ നടപടിയിൽ നാലാം വാർഡ് യു.ഡി.എഫ് നേതൃയോഗം പ്രതിഷേധിച്ചു. നിരപരാധികളെ പഴിചാരി നാടിെൻറ സ്വസ്ഥത തകർക്കാനുള്ള ആസൂത്രിത ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും യഥാർഥ കാരണവും പ്രതികളെയും വെളിച്ചത്തു കൊണ്ടുവരാൻ പൊലീസ് നടപടി ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ. കൃഷ്ണൻ , വി.പി. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഇടവത്ത് കണ്ടി കുഞ്ഞിരാമൻ, പ്രമോദ് കോട്ടപ്പള്ളി, പി.കെ. യൂസുഫ് , പി.കെ. രാജേഷ് , ഫൈസൽ പൈക്കാട്ട്, ചാത്തു കുറുപ്പ്,നിഷില കോരപ്പാണ്ടി, പി.കെ. അമ്മദ് ,പി. പി. ഫൈറൂസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.