അനുരാജിന് അച്ഛൻ വൃക്ക നൽകും; ഇനി വേണ്ടത് നാടിെൻറ കൈത്താങ്ങ്
text_fieldsരാമനാട്ടുകര: ഇരുവൃക്കകളും തകരാറിലായ യുവാവിെൻറ ചികിത്സക്കായി നാട്ടുകാര്‍ കൈകോര്‍ക്കുന്നു. മേലേ പുതുക്കോട് പാലക്കോട്ട് മേത്തല്‍ ദേവദാസെൻറ മകന് അനുരാജിെൻറ (34)ചികിത്സക്കായാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുനീക്കുന്നത്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റു പോംവഴികളില്ലെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. വൃക്ക നല്കാന് പിതാവ് തയാറാണെങ്കിലും ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് കുടുംബം. ഈ സാഹചര്യത്തിലാണ് നാട്ടുകാർ വാര്‍ഡ് അംഗം എം. വാസുദേവന്‍ ചെയര്‍മാനും പി.ടി. ഉദയകുമാര്‍ കണ്‍വീനറും രാജേഷ് മാളില്‍ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചത്.
കനറാ ബാങ്ക് രാമനാട്ടുകര ശാഖയില്‍ അനുരാജ് ചികിത്സാസഹായ സമിതിയുടെ പേരില്‍ 110006393946 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFS CODE - CNRB0014410. 7902378379 എന്ന നമ്പറിലേക്ക് ജി പേ ആയും പണം അയക്കാമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.