അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കും -മന്ത്രി ദേവർകോവിൽ
text_fieldsകോഴിക്കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം നിലനിർത്തുന്നതിനും പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
ലോകത്തിലെ വലിയൊരു ജനവിഭാഗത്തിന്റെ സംസാര ഭാഷയായ അറബി കൂടുതൽ തൊഴിൽ സാധ്യതയുള്ള ഭാഷ കൂടിയാണെന്നും മന്ത്രി പറഞ്ഞു. . കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അറബി ഭാഷാ പഠനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏപ്രിൽ 15 മുതൽ മെയ് 31വരെ നടത്തുന്ന അറബി ഭാഷാ പഠന പ്രചാരണ കാമ്പയിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
സംസ്ഥാന ട്രഷറർ പി.പി. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇ.സി. നൗഷാദ് സ്വാഗതവും എസ്.വി. ശീർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.