കമ്പ്യൂട്ടർ സെൻററിലെ ബാറ്ററികൾ ഒാേട്ടായിൽ കടത്തിയ പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: കമ്പ്യൂട്ടർ സെൻററിൽനിന്ന് കവർന്ന ബാറ്ററികൾ ഒറ്റക്ക് കൊണ്ടുപോവാൻ കഴിയാത്തതോടെ കയറ്റിറക്ക് തൊഴിലാളികളെ കൂലിക്ക് വിളിച്ച് ഗുഡ്‌സ് ഒാേട്ടായിൽ കയറ്റിക്കൊണ്ടുപോയ പ്രതി പിടിയിൽ. നഗരത്തിലെ കമ്പ്യൂട്ടര്‍ സെൻററില്‍നിന്നും രണ്ടു ലക്ഷം രൂപവിലമതിക്കുന്ന 14 ബാറ്ററികള്‍ കവർന്ന നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടില്‍ അനീഷാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച മര്‍കസ് കോംപ്ലക്‌സിലെ കമ്പ്യൂട്ടര്‍ സെൻററിലാണ് മോഷണം നടത്തിയത്.
സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ചില്ലുവാതിലിെൻറ പൂട്ട് തകര്‍ത്താണ് പ്രതി അകത്തുകയറുകയും ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് ബാറ്ററിയുടെ കണക്ഷന് വേര്‍പെടുത്തുകയുമായിരുന്നു. 14 ബാറ്ററികളും താഴെയെത്തിക്കാന്‍ കഴിയാഞ്ഞതോടെ, പ്രതി സമീപത്തെ മറ്റൊരു മാളില്‍നിന്നും കയറ്റിറക്ക് തൊഴിലാളികളെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് കൂട്ടികൊണ്ടു വന്ന് മോഷണമുതൽ ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പാളയത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കയറ്റിറക്ക് തൊഴിലാളികളും തങ്ങള്‍ക്കു പറ്റിയ അമളി തിരിച്ചറിഞ്ഞത്. തൊഴിലാളികളില്‍നിന്നും മോഷ്ടാവിനെ കുറിച്ച് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. സമാനകുറ്റകൃത്യങ്ങളില്‍പെട്ട് അടുത്ത ദിവസങ്ങളില്‍ ജയില്‍ മോചിതരായവരെ കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്.
പൊലീസ് അന്വേഷിച്ച് വീട്ടില്‍ വരാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതി പരപ്പനങ്ങാടി ഭാഗത്ത് കറങ്ങിനടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതോടെ അന്വേഷണം അവസാനിപ്പിച്ചെന്ന് പൊലീസ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതോടെ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.
ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. സുജിത്ത് ദാസിെൻറ നേതൃത്വത്തിെല പ്രത്യേക സംഘത്തിലെ നടക്കാവ് ഇൻസ്പെക്ടർ എന്‍. ബിശ്വാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ കൈലാസ് നാഥ്, സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണ്‍, നോര്‍ത്ത് അസി. കമീഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്, ഷഹീര്‍, സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബാറ്ററികള്‍ പൊറ്റമ്മലുള്ള ആക്രിക്കടയില്‍ വിറ്റതായി സമ്മതിക്കുകയും തുടര്‍ന്ന് കടയില്‍നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.