Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂട്ടറിൽ സഞ്ചരിച്ച്...

സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യം വിൽപന നടത്തുന്നതിനിടെ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ശീ​ജി​ത്ത്

എലത്തൂർ: സ്കൂട്ടറിൽ സഞ്ചരിച്ചുള്ള വിദേശ മദ്യവിൽപനക്കിടെ ഒരാൾ പൊലീസ് പിടിയിൽ. എലത്തൂർ റെയിൽവേ ഗേറ്റിന് സമീപം വാളിയിൽ ശ്രീജിത്തി(46) നെയാണ് എലത്തൂർ എസ്.ഐ കെ.ആർ. രാജേഷ് കുമാർ, എ.എസ്.ഐ ടി.ടി. ഷിജു എന്നിവർ ചേർന്ന് പിടികൂടിയത്.

വെള്ളിയാഴ്ച വൈകീട്ട് എലത്തൂർ റെയിൽവേ അണ്ടർ പാസിനടുത്തുവെച്ചാണ് ഇയാൾ പിടിയിലായത്. മൂന്നര ലിറ്റർ വിദേശമദ്യം സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. മദ്യവിൽപനയെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ആവശ്യക്കാർക്ക് ഓർഡർ പ്രകാരം മദ്യമെത്തിച്ച് നൽകുകയായിരുന്നു ഇയാൾ. ചാരായം വാറ്റുന്നതിനിടെ ഇയാൾ മുമ്പ് പിടിയിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestLiquor seller
News Summary - Arrested while selling liquor on a scooter
Next Story