ഈ ചിത്രങ്ങൾ ഭൂമിക്കായി...
text_fieldsകോഴിക്കോട്: ഇരുണ്ട കാലം അകലെയല്ലെന്ന് ഒാർമപ്പെടുത്തുകയാണ് 'ദ കളർ ആൻഡ് വെയ്റ്റ് ഒാഫ് ദ വേൾഡ്' ചിത്രപ്രദർശനത്തിലൂടെ ബസന്ത് പെരിങ്ങോട് എന്ന കലാകാരൻ. ലളിതകല അക്കാദമി ആർട്ട് ഗാലറിൽ ബസന്തൊരുക്കിയ നാൽപതോളം ചിത്രങ്ങളിൽ തെളിയുന്നത് പ്രകൃതി നേരിടുന്ന ചൂഷണങ്ങളാണ്.
പട്ടാമ്പിക്കടുത്ത് പെരിങ്ങോട് സ്വദേശിയായ ഇദ്ദേഹം മ്യൂറൽ പെയിന്റിങ്ങിൽ നാഷനൽ ഡിപ്ലോമയും കർണാടക ഒാപൺ യൂനിവേഴ്സിറ്റിയിൽനിന്ന് എം.എഫ്.എയും നേടിയിട്ടുണ്ട് . കേരള കാർട്ടൂൺ അക്കാദമിയുടെ ബെസ്റ്റ് കാരിക്കേച്ചർ അവാർഡും ലളിതകല അക്കാദമിയുടെ സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്. കളിയാട്ടം, നെയ്ത്തുകാരൻ, വീരം തുടങ്ങിയ പതിനഞ്ചോളം സിനിമകളിൽ ആർട്ട് ഡയറക്ടറായും പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. . പ്രദർശനം ഫെബ്രുവരി 13ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.