അശ്റഫിന് നാടിെൻറ യാത്രാമൊഴി
text_fieldsചേമഞ്ചേരി: സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കാപ്പാട് എ.ടി. അശ്റഫിന് ജന്മനാട് യാത്രാമൊഴിയേകി. അവസാന നിമിഷം വരെ സേവന രംഗത്തായിരുന്നു അശ്റഫ്. രോഗികൾക്കുള്ള മരുന്ന് ശേഖരിക്കാനുള്ള യാത്രക്കിടെയാണ് ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ജീവിതത്തോട് വിട പറയുകയും ചെയ്തത്.
ഹാം റേഡിയോ സന്നദ്ധ പ്രവർത്തനത്തിന് ഫലപ്രദമായി ഉപയോഗിച്ച വ്യക്തിയായിരുന്നു അഷ്റഫ്. സമൂഹത്തിെൻറ നാനാതുറകളിൽ പെട്ടവർ അനുശോചനം രേഖപ്പെടുത്തി. കോവിഡ് പ്രോട്ടോകോൾ സംസ്കാര ചടങ്ങുകൾക്ക് ബാധകമായതിനാൽ വലിയൊരുവിഭാഗം ആളുകൾക്ക് നേരിട്ട് എത്താൻ കഴിഞ്ഞില്ല. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് ഉൾെപ്പടെ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ വീട്ടിലെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഫയർഫോഴ്സ് ആംബുലൻസിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
തുടർന്ന് പ്രാർഥനക്കുശേഷം കാപ്പാട് പള്ളിയിൽ ഖബറടക്കി. മികച്ച സാമൂഹിക പ്രവർത്തനത്തിലൂടെ നാടിെൻറ പേര് ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അശ്റഫ്. ചിരാത് കാപ്പാട് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സുരേഷ്, ഹംസ, എം. കൃഷ്ണൻ, കെ.കെ. മുഹമ്മദ്, എൻ.പി. അബ്ദുസമദ്, എം.സി. മുഹമ്മദ് കോയ, പി.കെ. വിനോദൻ, ദീപു, കെ.വി. കോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.