അസ്സയിൻ കാരന്തൂർ സ്മൃതി ഗ്രന്ഥം പുറത്തിറക്കും
text_fieldsകോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് മഹനീയ മാതൃകയാവുന്ന വിധം പരേതനായ അസ്സയിൻ കാരന്തൂരിൻ്റെ പേരിൽ സ്മൃതി ഗ്രന്ഥം പുറത്തിറക്കാൻ ഹോട്ടൽ അളകാപുരിയിൽ ചേർന്ന മാധ്യമം മുൻ ജീവനക്കാരുടെ സംസ്ഥാന സംഗമം തീരുമാനിച്ചു. ജേർണലിസ്റ്റ് വിദ്യാർഥികൾക്ക് കൈപ്പുസ്തകമാക്കാവുന്ന വിധം അസ്സയിൻ കാരന്തൂരിൻ്റെ ഔദ്യോഗിക മാധ്യമ ജീവിതത്തെ സമ്പൂർണമായി പകർത്തും.
പത്ര രൂപകൽപന, കണ്ടൻ്റ് എഡിറ്റിങ്ങ്, ന്യൂസ് അസയിൻമെൻ്റ്, മീഡിയ മാനേജ്മെൻ്റ്, തൊഴിൽ സൗഹൃദം, സഹജീവി സമ്പർക്കം, ഡ്യൂട്ടി സമർപ്പണം, അധ്യാപനം, ലോക്കൽ റിപ്പോർട്ടിങ്ങ് പരിശീലനം തുടങ്ങിയ നാനാ മേഖലയിൽ അസ്സയിൻ കാരന്തൂർ പുതു തലമുറക്ക് പാഠമാണെന്ന് യോഗം ചൂണ്ടികാട്ടി.
പി.കെ. പറക്കടവ്, ടി.പി. ചെറുപ്പ, സി.കെ.എ.ജബ്ബാർ, എ.പി. അബു, സി.എ.കരീം, എം. സുരേഷ് കുമാർ,വി.കെ. ഖാലിദ്, ബൽത്തസർ ജോസഫ് എന്നിരടങ്ങിയ സ്മൃതി സമിതിയെ യോഗം നിയോഗിച്ചു. ടി.പി.ചെറൂപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ അസ്സയിൻ കാരന്തൂരിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വി.കെ. ഖാലിദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.