നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ ഏഴ് സീറ്റുകളിൽ മത്സരിക്കാൻ ലീഗ്
text_fieldsകോഴിക്കോട്: നിയമസഭയിലേക്ക് ജില്ലയിൽ കഴിഞ്ഞതവണ മത്സരിച്ച അഞ്ചു സീറ്റുകൾ കൂടാതെ രണ്ട് മണ്ഡലങ്ങളിൽകൂടി കൂടുതൽ ആവശ്യപ്പെടാൻ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായാണ് വിവരം. പേരാമ്പ്ര, ബേപ്പൂർ, വടകര എന്നിവയിൽ രണ്ടെണ്ണം വേണമെന്നാണ് ആവശ്യം. മുമ്പ് മത്സരിച്ച കുന്ദമംഗലം സീറ്റ് തിരികെ നൽകണമെന്നും ആവശ്യമുയർന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല കമ്മിറ്റികളുടെ ആവശ്യങ്ങൾ പരിശോധിക്കാൻ എത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അബ്ദുറഹ്മാന് രണ്ടത്താണി എന്നിവരുടെ സാന്നിധ്യത്തിലാണ് ആവശ്യമുയർന്നത്.
യു.ഡി.എഫിൽ ബേപ്പൂർ, വടകര, പേരാമ്പ്ര, സീറ്റുകളില്‍ രണ്ടെണ്ണം ആവശ്യപ്പെടണമെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിന് മുമ്പില്‍ ഒൗദ്യോഗികമായി ജില്ല കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. ബാലുശ്ശേരിയായിരുന്നു കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത്.
ഇതിന് പകരം പഴയ ലീഗ് സിറ്റിങ് സീറ്റായ കുന്ദമംഗലം വേണമെന്നാണ് ആവശ്യം. ഇങ്ങനെ പുതുതായി കിട്ടുന്ന സീറ്റുകളിൽ യുവാക്കൾക്ക് അവസരം വേണമെന്നും ആവശ്യമുയർന്നു. യൂത്ത് ലീഗ് -എം.എസ്.എഫ് പ്രതിനിധികളാണ് പ്രധാനമായി ഇക്കാര്യമുന്നയിച്ചത്. ജില്ല കമ്മിറ്റിയുടെ നിലപാടിനോട് അനുകൂലമായ സമീപനമാണ് സംസ്ഥാന നേതാക്കൾ സ്വീകരിച്ചതെന്നാണ് വിവരം. കോഴിക്കോട് സൗത്, തിരുവമ്പാടി, കൊടുവള്ളി, കുറ്റ്യാടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ മത്സരിച്ച ലീഗിന് രണ്ട് സീറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.