വിദ്യാലയങ്ങളിൽ കൗൺസിലർമാരെ നിയമിക്കണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്ക് സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ വിദ്യാലയങ്ങളിൽ കൗൺസലിംഗ് സേവനം ലഭ്യമാക്കണമെന്നും ഇതിനായി ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കായി വിദ്യാഭ്യാസവകുപ്പിൽ സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നൽകണമെന്നും 'അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ കൗൺസിലേർസ്' ആവശ്യപ്പെട്ടു.
മനശാസ്ത്ര പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സംഘടനയുടെ രൂപവത്കരണ സമ്മേളനം കോഴിക്കോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം.പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ഇ.കെ. സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു.
വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾളും കൗൺസിലിംഗ് സേവനം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡോ. ശാന്തിജോസ്, സാജൻ പുതിയോട്ടിൽ, കെ.പി.ഷീന, ശ്രീകല, സുവർണ്ണ ചന്ദ്രോത്ത്, സിസ്റ്റ റെജിൻ, ഹമീദ് വിലങ്ങിൽ, ഷിബു ചെറുകാട്, ബിജി സജീവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.