ആവേശമായി ആനപ്പാറ ജലോത്സവം
text_fieldsഅത്തോളി: ഓണാഘോഷത്തിന് മാറ്റുകൂട്ടി കുനിയിൽ പുഴയിൽ തോണി തുഴയല്‍ മത്സരം നടന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ച ജലോത്സവത്തിനു സാക്ഷികളാവാൻ കൊങ്ങന്നൂര് ആനപ്പാറയിലേക്ക് ജനം ഒഴുകിയെത്തി. ഓര്മ മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘം ഓർമ ഓണം ഫെസ്റ്റിലായിരുന്നു തോണി തുഴയല്‍, കമ്പവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
അഞ്ചുപേര്‍ ചേര്‍ന്ന് തുഴഞ്ഞ തോണി തുഴയല്‍ മത്സരത്തില്‍ കോരപ്പുഴ സ്പൈമോക്ക് എ ടീം ജേതാക്കളായി കെ.ടി. കുഞ്ഞിരാമന് സ്മാരക ട്രോഫിക്കും 10,000 രൂപ കാഷ് പ്രൈസിനും അര്‍ഹരായി. രണ്ടുപേര്‍ ചേര്‍ന്ന് തുഴഞ്ഞ മത്സരത്തില്‍ ഒ.ടി. ബിജു -ഒ.ടി. ബാബു ടീം ഒന്നാം സ്ഥാനം നേടി. രാവിലെ ആനപ്പാറ പാതാറില്‍ കാനത്തില്‍ ജമീല എം.എല്‍.എ പതാക ഉയര്‍ത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എ.എം. സരിത, പി.കെ. ജുനൈസ്, പി.പി. ചന്ദ്രന്, കെ.ടി. ശേഖര്‍, ടി.പി. അശോകന് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് സമാപന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് സമ്മാനം വിതരണംചെയ്തു. വാര്‍ഡ് മെംബര്‍ കെ. സാജിത അധ്യക്ഷത വഹിച്ചു. സാജിത് കോറോത്ത്, പി. സജീഷ്, കെ. ശശികുമാര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.