കൊയിലാണ്ടിയിൽ ഉന്തും തള്ളും റോഡ് ഉപരോധവും
text_fieldsപേരാമ്പ്ര: യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരായ പൊലീസ് - ഡി.വൈ.എഫ്.ഐ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ് മുഖ്യപ്രഭാഷണം നടത്തി. വി.വി. ദിനേശൻ, ഷാജു പൊൻപറ, പി.എസ്. സുനിൽ കുമാർ, ഷിജു പുല്ലിയോട്ട്, പി.എം. പ്രകാശൻ, ഇ.പി. മുഹമ്മദ്, മോഹൻദാസ് ഓണിയിൽ, കെ.സി. രവീന്ദ്രൻ, ഇ.ടി. സത്യൻ, പി.സി. കുഞ്ഞമ്മദ്, സി.കെ. ബാലൻ, രാജൻ. കെ പുതിയേടത്ത്, അശോകൻ മുതുകാട്, ബാബു തത്തക്കാടൻ, ഒ.എം. രാജൻ, ഗീത കല്ലായി, വി.പി. സുരേഷ്, ബാബു പള്ളിക്കൂടം, പി.കെ. ശ്രീധരൻ, ഇ.ടി. ഹമീദ്, ഷിജു കെ. ദാസ് എന്നിവർ സംസാരിച്ചു.
പയ്യോളി: നവകേരള സദസ്സിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന ധൂർത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ആക്രമണങ്ങളിൾ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് കെ.പി.സി.സി മുൻ സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മെംബർ മഠത്തിൽ നാണു മാസ്റ്റർ, ഡി.സി.സി സെക്രട്ടറി സന്തോഷ് തിക്കോടി, ബ്ലോക്ക് സെക്രട്ടറി പി.എം. അഷ്റഫ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ.പി. രമേശൻ, പപ്പൻ മൂടാടി, കെ.ടി. സിന്ധു, ഇ.കെ. ശീതൾരാജ്, ആർ.ടി. ജാഫർ എന്നിവർ സംസാരിച്ചു.
അത്തോളി: നവകേരള സദസ്സിന്റെ പേരിൽ സംസ്ഥാന വ്യാപകമായി പൊലീസും ഡി.വൈ.എഫ്.ഐയും നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ അത്തോളി, ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ അത്തോളി സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി അധ്യക്ഷതവഹിച്ചു. ടി. ഗണേശ് ബാബു, കെ.കെ. സുരേഷ്, സുനിൽ കൊളക്കാട്, സുധിൻ സുരേഷ്, ബിന്ദു രാജൻ, കൃഷ്ണൻ കൂവിൽ, രാജേഷ് കൂടാക്കിൽ എന്നിവർ പ്രസംഗിച്ചു. കെ.പി. ഹരിദാസൻ, അജിത് കുമാർ, കരുമുണ്ടേരി, വി.കെ. രമേശ് ബാബു, മോഹനൻ കവലയിൽ, രാജേഷ് കൂട്ടാക്കിൽ, താരിഖ് അത്തോളി, സതീഷ് കന്നൂർ, എം.സി. അനീഷ്, അജീഷ് ഉള്ള്യേരി, ടി. ഹരിദാസൻ, മൂസക്കോയ കണയങ്കോട് എന്നിവർ നേതൃത്വം നൽകി. അത്തോളി ഹൈസ്കൂളിനടുത്ത് നിന്നാരംഭിച്ച മാർച്ച് വേളൂർ സ്കൂളിന് മുമ്പിൽ പൊലീസ് തടഞ്ഞു.
ബാലുശ്ശേരി: ജനാധിപത്യ മാര്‍ഗത്തില്‍ സമരംചെയ്യുന്ന കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബാലുശ്ശേരി സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. രാമചന്ദ്രന് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.പി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്മാന് പി. മുരളീധരന് നമ്പൂതിരി, പി.കെ. രംഗീഷ് കുമാര്‍, വി.ബി. വിജീഷ്, ഇ.ടി. ബിനോയ്, വി.സി. വിജയന്, കെ.കെ. നാസര്‍, കെ.സി. സുരേശന്, അഭിജിത്ത് ഉണ്ണികുളം എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളും നടന്നു. അതിനിടെ ഒരു പ്രവർത്തകനെ കസ്റ്റഡിയിലെടുത്തത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകർ ഏതാനും നേരം റോഡ് ഉപരോധിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടയച്ചു.
കെ.പി.സി.സി മെംബർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, വി.പി. ഭാസ്കരൻ, കെ. വിജയൻ, തൻഹീർ കൊല്ലം, വി.ടി. സുരേന്ദ്രൻ, കണ്ണഞ്ചേരി വിജയൻ, മാടഞ്ചേരി സത്യനാഥൻ, വി.കെ. ശോഭന, എ.കെ. ജാനിബ്, ജെറിൽ ബോസ്, ഷാജി തോട്ടോളി, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.
മേപ്പയൂർ: മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി.പി.എമ്മും ചേർന്ന് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർക്കെതിരെ നടത്തുന്ന അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മേപ്പയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ല മഹിള കോൺഗ്രസ് പ്രസിഡന്റ് ഗൗരി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ കുഞ്ഞിക്കൃഷ്ണൻ, കെ.പി. വേണുഗോപാൽ, എം.കെ. സുരേന്ദ്രൻ, ഇടത്തിൽ ശിവൻ, നളിനി നല്ലൂർ, ശശി ഊട്ടേരി, അർഷദ് മുടിലിൽ എന്നിവർ സംസാരിച്ചു.
പി.കെ. അനീഷ് സ്വാഗതവും കെ. അഷറഫ് നന്ദിയും പറഞ്ഞു. ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, ടി.കെ. ഗോപാലൻ, പൂക്കോട്ട് ബാബുരാജ്, സി. രാമദാസ്, കെ.എം. ശ്യാമള, എം.പി. ബാലൻ, ഇ.കെ. മുഹമ്മദ് ബഷീർ, ഷബീർ ജന്നത്ത്, എടത്തിൽ രാമചന്ദ്രൻ, സി.എം. ബാബു, രാമചന്ദ്രൻ നീലാംബരി, കെ.സി. രാജൻ, സി.പി. പ്രീജിത്ത്, പാലിശ്ശേരി കുഞ്ഞമ്മത്, പി.ആർ. അനുരാഗ്, സിയാദ് ചെറുവണ്ണൂർ, കെ.കെ. ദാസൻ, കെ.പി. അരവിന്ദൻ, റിഞ്ചു രാജ്, നിധിൻ വിളയാട്ടൂർ, സി.പി. സുഹനാദ് നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.