റേഷന്‍കടകളില്‍ ഗോതമ്പിനു പകരം ആട്ട
text_fieldsകോഴിക്കോട്: മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഗോതമ്പിന് പകരം ആട്ട വിതരണം ചെയ്യുന്നു.
ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ഗോതമ്പാണ് വിതരണം നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് പിങ്ക് കാര്‍ഡുടമകള്‍ക്ക് സൗജന്യമായും മഞ്ഞക്കാര്‍ഡിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലുമാണ് ഗോതമ്പ് നല്‍കുന്നത്.
കേന്ദ്രസര്‍ക്കാറിെൻറ പി.എം.ജി.കെ.വൈ പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും ഒരു കിലോഗ്രാം വീതം ഗോതമ്പും സൗജന്യമായി നല്‍കുകയാണ് പതിവ്. ഗോതമ്പിന് പകരം ആട്ട നല്കുമ്പോള് കിലോക്ക് ആറുരൂപ വീതം ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. സംസ്ഥാനത്തെ ആട്ട, മൈദ കമ്പനിക്കാര്‍ക്കു മാത്രമാണ് ഈ നടപടികൊണ്ട് ഗുണമുണ്ടാകുന്നത്. ഗോതമ്പും ആട്ടയും തമ്മില്‍ ഗുണത്തിലും വ്യത്യാസമേറെയാണ്. കേരളത്തില്‍ മാത്രമാണ് ഗോതമ്പിനു പകരം ആട്ട വിതരണം ചെയ്യുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. റേഷന്‍കടകളില്‍ വിതരണം ചെയ്യുന്ന മട്ട അരിയെക്കുറിച്ചും ആക്ഷേപമുണ്ട്.
സംസ്ഥാനത്തിനുപുറത്തുനിന്ന് നിലവാരം കുറഞ്ഞ അരി എത്തിച്ച് റേഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ്. കഴുകുമ്പോള്‍ ചുവപ്പുനിറം നഷ്ടമാകുന്ന അരിയാണ് പലയിടത്തുമുള്ളത്. വടക്കന്‍ ജില്ലകളില്‍ മട്ടക്ക് അത്ര പ്രിയമില്ല. പുഴുങ്ങലരിക്കാണ് ഡിമാന്‍ഡ്.
വെള്ള മട്ടയരിക്കും ആവശ്യക്കാരുണ്ടെങ്കിലും ഗോഡൗണ്‍ അധികൃതരുടെയും കരാറുകാരുടെയും ഇഷ്ടക്കാരായ റേഷന്‍ കടക്കാര്‍ക്ക് മാത്രം നല്കുന്ന പതിവുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.