അന്തർ സംസ്ഥാന തൊഴിലാളിയുടെ വീട്ടിൽ മോഷണ ശ്രമം: അന്വേഷണം തുടരുന്നു
text_fieldsവേളം: ശാന്തിനഗറിൽ അന്തർസംസ്ഥാന തൊഴിലാളിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കടന്ന് മോഷണശ്രമം നടത്തിയ കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. പരിസരവാസിയായ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചിട്ടും കസ്റ്റഡിയിൽ എടുക്കാത്തതിനെതിരെ റൂറൽ എസ്.പിക്ക് നാട്ടുകാർ സർവകക്ഷി യോഗം ചേർന്ന് പരാതി നൽകി. തുടർന്നാണ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച വിരലടയാള വിഗദ്ധൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ വീട്ടുകാരിൽ നിന്ന് തെളുവകൾ ശേഖരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ബീഹാർ സ്വദേശി താമസിക്കുന്ന വീടിന്റെ ജനലഴി മുറിച്ച് അകത്തുകടന്നത്. ഇയാൾ വീടുണ്ടാക്കാൻ ലഭിച്ച പണം വീട്ടിലുണ്ടാവും എന്നറിഞ്ഞാണ് പ്രതി എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് പൊലീസ് പറുഞ്ഞു. ശാന്തിനഗറിൽ ജാഗ്രതാ സമിതി പ്രവർത്തനം ശക്തമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഇതിനായി യുവാക്കളുടെ പതിമൂന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപവക്തരിച്ചു. വാർഡ് മെംബർ എം.സി. മൊയ്തു അധ്യക്ഷത വഹിച്ചു. എൻ.വി.സുബൈർ, സി.എം. കുമാരൻ, റസാഖ് മാണിക്കോത്ത്, ജി.കെ. സജീവൻ, കെ.വി. അബ്ദുൽമജീദ്, കെ.വി. അബ്ദുൽ മജീദ്, പി.കെ. മുഹമ്മദലി, ആർ.പി. നദീർ, പി. മൊയ്തുമൗലവി, കെ. ജയദേവൻ, ഇ.ജെ. അഫ്സൽ, ഇ. റാഷിദ്, കെ.വി. ജുമൈൽ, കെ.എം. ഉവൈസ്, എം. അനീസ്, ഒ.കെ. അഫ്സൽ, പി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.