ലഹരി കടത്തുകാരുടെ ശ്രദ്ധക്ക്; മുകളിലൊരാൾ എല്ലാം കാണുന്നുണ്ട്
text_fieldsഫറോക്ക്: ലഹരി ഉപയോഗവും വിൽപനയും തടയാൻ ആകാശനിരീക്ഷണവുമായി പൊലീസ്. റോഡ് വഴി എത്തി ലഹരിമരുന്നുവേട്ടക്കാരെ പിടികൂടുന്ന രീതിയിൽനിന്ന് മാറി ഡ്രോൺ ഉപയോഗപ്പെടുത്തി ആകാശനിരീക്ഷണത്തിലൂടെ ഇത്തരക്കാരെ വലയിലാക്കാനാണ് പൊലീസിന്റെ പുതിയ പദ്ധതി.
കഴിഞ്ഞ ദിവസം നടത്തിയ ഈ പദ്ധതി വിജയം കണ്ടു. കരുവൻതിരുത്തി നല്ലൂർ റോഡിലെ മൈതാനം കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്ന അഞ്ചു യുവാക്കളെയും 96 ഗ്രാം കഞ്ചാവും ഡ്രോൺ വഴി പിടികൂടാൻ പൊലീസിനു സാധിച്ചു.
പാണ്ടിപാടം ഗുരുപ്രസാദ് (23), കാഞ്ഞിരത്തിൽ സജിൽ (33), കുന്നത്ത് എൻ.പി. ലിജിൽ (28), നേതാളി പാടം സി.പി. സുഹൈൽ (27), കാലാത്തുപടി സി.പി. റംഷാദ് (24) എന്നിവരെയാണ് പിടികൂടിയത്. ഇവിടെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപയോഗവും മറ്റും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ നിരീക്ഷണം. ഇത്തരം സംഘങ്ങളെ പിടികൂടാൻ പലപ്പോഴും പൊലീസിനു സാധിക്കാതെ വരാറുണ്ട്. കാരണം ഇവർക്ക് സംരക്ഷണമേകാൻ വഴിവക്കുകളിൽ ചെറുസംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടാകും. പൊലീസ് വാഹനം വരുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരം കൈമാറുമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.