നഗരത്തിൽ 5000 നായ്ക്കളെ വന്ധ്യംകരിച്ചെന്ന് അധികൃതർ
text_fieldsകോഴിക്കോട്: നഗരത്തിൽ ഒന്നരവർഷംകൊണ്ട് വന്ധ്യംകരിച്ചത് 5000 തെരുവുനായ്ക്കളെ. തിങ്കളാഴ്ചവരെയുള്ള കണക്കുപ്രകാരം 5004 തെരുവുനായ്ക്കളെയാണ് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുകയും ആൻറി റാബിസ് വാക്സിൻ എടുക്കുകയും ചെയ്തിട്ടുള്ളത്. 5000 നായ്ക്കളെ വന്ധ്യംകരിച്ചതിെൻറ പ്രഖ്യാപനം തിങ്കളാഴ്ച മേയറുടെ ചേംബറിൽ നടന്നു.വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി ചെവിയിൽ അടയാളവും വെക്കുന്നുണ്ട്.
നായ്പിടിത്തക്കാർക്ക് ആറു ദിവസം, ഡോക്ടർമാർക്ക് ആറു ദിവസം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച് രണ്ടു ദിവസം എന്നിങ്ങെനയാണ് പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചാൽ ഉടൻ പരിശീലനം ആരംഭിക്കും.
നിലവിൽ ഉൗട്ടിയിലെ സ്ഥാപനത്തെയാണ് പരിശീലനത്തിന് ആശ്രയിക്കുന്നത്. പൂളക്കടവിൽ പരിശീലനം തുടങ്ങിയാൽ മറ്റു കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമടക്കം പരിശീലനം നൽകാൻ സാധിക്കും.
2019 മാർച്ചിാണ് ആനിമൽ ബർത്ത് കൺട്രോൾ സെൻറർ പൂളക്കടവിൽ തുടങ്ങിയത്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെയാണ് നഗരസഭ വന്ധ്യംകരണ പദ്ധതി തുടങ്ങിയത്. 2018 ലെ കണക്കുപ്രകാരം നഗരത്തിൽ 13,152 തെരുവുനായ്ക്കളാണുള്ളത്. ഇവയെ വന്ധ്യംകരിക്കുന്നതിനായി മൂന്ന് ശസ്ത്രക്രിയ വിദഗ്ധർ, ഒരു അനസ്തറ്റിസ്റ്റ്, അഞ്ച് നായ്പിടിത്തക്കാർ, ഒരു ഡ്രൈവർ, രണ്ട് അറ്റൻഡർമാർ, ഒരു ശുചീകരണത്തൊഴിലാളി എന്നിവർ സേവന സന്നദ്ധരായുണ്ട്.
ഓരോ പ്രദേശത്തുനിന്നും നായ്ക്കളെ പിടിച്ച് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയും കുത്തിെവപ്പും നടത്തുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയക്കുശേഷം മൂന്നു മുതൽ അഞ്ചു ദിവസംവരെ ആശുപത്രിയിൽതെന്ന കിടത്തി ചികിത്സിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുള്ളിൽ മുറിവ് ഉണങ്ങുന്നുണ്ടെങ്കിൽ നായ്ക്കളെ പിടിച്ച ഇടത്തുതന്നെ വിട്ടയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.